Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsഅമ്പലപ്പുഴ പേട്ട...

അമ്പലപ്പുഴ പേട്ട സംഘം ഇന്ന് മണിമലക്കാവിലെത്തും: നാളെ ആഴിപൂജ

മണിമല: അമ്പലപ്പുഴ പേട്ട സംഘം ഇന്ന് മണിമലക്കാവിലെത്തും. മണിമലക്കാവിലെ ആഴി പൂജ – മണിമലക്കാരുടെ ദേശ ഉത്സവം കൂടിയാണ്. പഴയ ചെമ്പകശ്ശേരി രാജ്യത്തിൽ നടന്നിരുന്ന അതേ രീതിയിലാണ് ഇന്നും അമ്പലപ്പുഴക്കാരുടെ ആഴി പൂജ നടക്കുന്നത്. അതിൽ മണിമലക്കാവിലെ ആഴി പൂജക്ക് ഏറെ പ്രത്യേകതയുണ്ട്.

ആഴി പൂജക്ക് ആവശ്യമായ അവൽ മലർ ശർക്കര നെയ്യ് തേൻ,പഴക്കുലകൾ മറ്റ് പൂജാദ്രവ്യങ്ങൾ ആഴിക്കുള്ള ഏഴു കൂട്ടം വിറകുകൾ എന്നിവ സ്വാമിമാരും ദേശക്കാരും ചേർന്ന് സമാഹരിച്ച് ക്ഷേത്രത്തിൽ എത്തിക്കും.

ആഴി പ്രസാദം തയ്യാറാക്കുന്നതിനുള്ള പാത്രങ്ങൾ വരെ ദേശക്കാർ ജാതി മത വർഗ്ഗ ഭേദമെന്യേ ക്ഷേത്രത്തിൽ എത്തിക്കും. ഇന്നും ഒരു ഇലയോ പഴക്കുലയോ എങ്കിലും ഈ ആഴി പൂജക്ക് സമർപ്പിക്കാതെ അവർക്ക് തൃപ്തി വരാറില്ല. കാലങ്ങളായി തുടർന്നു വരുന്ന ആചാരം ഇന്നും തുടരുന്നു.

ആയിരക്കണക്കിന് ഭക്തജനങ്ങൾ ആഴി പൂജ ദർശിച്ച് സായൂജ്യമടയുവാൻ ഇന്നും ക്ഷേത്രത്തിലെത്തുന്നു. 42-ാമതു ശബരിമല യാത്രക്ക് തിരിച്ച  അമ്പലപ്പുഴ പേട്ട സംഘം ഇന്ന് രാത്രി 10.30 ഓടെ  മണിമലക്കാവിലെത്തും. ജനുവരി 9ന്  രാവിലെ 8 മണിക്ക് പടുക്ക വയ്ക്കൽ ചടങ് നടക്കും. തുടർന്ന് കരിമ്പടം വിരിച്ച് വിഭവങ്ങൾ സമാഹരിച്ച് ആഴി പൂജക്കുള്ള തയ്യാറെടുപ്പ് നടത്തും. രാത്രി 9 ന് ആഴി ദീപം തെളിയിക്കും.

തുടർന്ന് ആഴി സ്തുതിപ്പും ആഴി കീർത്തനവും ചൊല്ലി സമർപ്പിച്ചതിന് ശേഷം പ്രസാദ വിതരണം നടത്തുo. ആഴി പൂജകൾക്ക് സമൂഹ പെരിയോൻ എൻ.ഗോപാലകൃഷ്ണപിള്ള സ്വാമി കാർമ്മികത്വം വഹിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരീശന് തങ്ക അങ്കി ചാർത്തി ദീപാരാധന: ഭക്തർക്ക് ദർശിക്കാൻ അവസരം ഒരുക്കി 

ശബരിമല: മണ്ഡലപൂജയ്ക്കു മുന്നോടിയായി ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്നു ഘോഷയാത്രയായി സന്നിധാനത്ത് എത്തിച്ച തങ്ക അങ്കിക്ക് ഭക്തി നിർഭരമായ  വരവേൽപ്പ് നൽകി. തുടർന്നു തങ്ക അങ്കി ചാർത്തി ശബരീശനു ദീപാരാധന നടന്നു. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ...

കാനനപാതയിൽ കുടുങ്ങിയ അയ്യപ്പഭക്തർക്ക് രക്ഷയൊരുക്കി ശബരിമല സ്ട്രച്ചർ സർവ്വീസ്

ശബരിമല : ശബരിമല സ്ട്രച്ചർ സർവ്വീസിൻ്റെ ഭാഗമായി സന്നിധാനത്തേക്ക് പുല്ലുമേട് നിന്നുള്ള കാനനപാതയിൽ ഉരക്കുഴിയിൽ നിന്ന് 3 കിലോമീറ്റർ അകലെ കുടുങ്ങിക്കിടന്ന തമിഴ്നാട് സ്വദേശികളായ നാല് അയ്യപ്പഭക്തരെ സുരക്ഷിതമായി സന്നിധാനം ആശുപത്രിയിൽ എത്തിച്ചു. വനം...
- Advertisment -

Most Popular

- Advertisement -