ആലപ്പുഴ: എരുമേലിയിൽ പേട്ടതുള്ളി ശബരിമല ദർശനം നടത്താനായി അമ്പലപ്പുഴസംഘം ചൊവ്വാഴ്ച പുറപ്പെടും. സമൂഹപ്പെരിയോൻ എൻ. ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ രാവിലെ 7.30-ന് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽനി
മല്ലശ്ശേരി മഹാദേവക്ഷേത്രത്തിൽ ഉച്ചഭക്ഷണത്തിനുശേഷം ആദ്യദിനം തകഴി ധർമശാസ്താ ക്ഷേത്രത്തിൽ വിശ്രമിക്കും. രണ്ടാംദിനം ആനപ്രമ്പാൽ ക്ഷേത്രത്തിൽ നിന്നു തുടങ്ങി കവിയൂർ ക്ഷേത്രത്തിലെത്തും. മൂന്നാം ദിനമായ എട്ടിനു മല്ലപ്പള്ളി ക്ഷേത്രത്തിൽ നിന്നു തുടങ്ങി മണിമലക്കാവ് ക്ഷേത്രത്തിലെത്തും. ഒൻപതിന് അവിടെ ആഴിപൂജയ്ക്കു ശേഷം 10-ന് എരുമേലിയിലേക്കു തിരിക്കും.
11-നാണ് എരുമേലി പേട്ടതുള്ളൽ. ഉച്ചയ്ക്ക് 12-ഓടെ തുടങ്ങും. 13-നു പമ്പാസദ്യയും പമ്പവിളക്കും നടത്തി മലകയറും. 14-നു മകരവിളക്കു ദിവസം നെയ്യഭിഷേകവും രാത്രി കർപ്പൂരാഴി പൂജയും നടത്തും. 15-നു വൈകീട്ട് മാളികപ്പുറം മണിമണ്ഡപത്തിൽനിന്ന് പതിനെട്ടാംപടിയിലേക്കു ശീവേലിയെഴുന്നള്ളത്തും പടിയിൽ കർപ്പൂരാരാധനയും നടത്തും. ശേഷം, തിരുവാഭരണം ചാർത്തിയ അയ്യപ്പനെ ദർശിച്ച് സംഘം മലയിറങ്ങും.






