Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNewsഅംബായാഗം ആത്മീയ...

അംബായാഗം ആത്മീയ ഭക്തി സത്രം: ഓഫീസ് തുറന്നു

റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ ഒക്ടോബർ 9 മുതൽ 18 വരെ നടക്കുന്ന അംബായാഗം ആത്മീയ ഭക്തി സത്രം 2026-ന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ഓഫീസ് തുറന്നു. സംഗീതസംവിധായകനും ഗായകനുമായ എം. ജയചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേത്ര പ്രസിഡന്റ് അഡ്വ. ഷൈൻ ജി. കുറുപ്പ് അധ്യക്ഷനായി. ഡോ. യോഗിരാജ് ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു

പത്ത് ദിവസം നീണ്ടുനിൽക്കുന്ന അംബായാഗം ആത്മീയ–ഭക്തി സത്രത്തിന്റെ മഹത്വത്തോടൊപ്പം വിപുലമായ സാംസ്കാരിക, സാമൂഹിക, ജനകീയ പരിപാടികളും ഉൾപ്പെടുത്തി സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. യാഗചടങ്ങുകൾ, പൂജകൾ, ആത്മീയ പ്രഭാഷണങ്ങൾ, ഭക്തിഗാനങ്ങൾ എന്നിവയ്ക്ക് പുറമെ ക്ഷേത്രത്തിന്റെ വിവിധ വേദികളിലായി സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും

ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള  മൈതാനത്ത് വ്യാപാര–വിനോദ മേളയും ഒരുക്കുന്നുണ്ട്. വിവിധ വ്യാപാര സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, ഭക്ഷണശാലകൾ, പ്രദർശനങ്ങൾ, കുട്ടികൾക്കും കുടുംബങ്ങൾക്കും ആസ്വദിക്കാവുന്ന വിനോദ സംവിധാനങ്ങൾ എന്നിവ മേളയുടെ ഭാഗമായി ഒരുക്കും

മധ്യതിരുവിതാംകൂറിൽ ഇതുവരെ നടന്നിട്ടില്ലാത്ത തരത്തിൽ ആത്മീയതയും ഭക്തിയും സംസ്കാരവും ജനകീയ ആഘോഷവും വ്യാപാര–വിനോദ സാധ്യതകളും ഒരുമിപ്പിക്കുന്ന മഹാസംഗമമായി അംബായാഗത്തെ മാറ്റുകയാണ് സംഘാടകരുടെ ലക്ഷ്യം.

പ്രതിദിനം വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതിനാൽ, ഭക്തജനങ്ങളുടെ സൗകര്യവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള വിപുലമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. വിവിധ മേഖലകളിലായി പ്രവർത്തിക്കുന്ന സ്വാഗതസംഘം, സത്രസമിതികൾ, ഫിനാൻസ്, പബ്ലിസിറ്റി, ഇവന്റ് മാനേജ്മെന്റ് തുടങ്ങിയ വിഭാഗങ്ങൾ പ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അടുക്കള മാലിന്യങ്ങൾ കറുത്ത പൊന്ന് ആക്കി മാറ്റും ജീ ബിന്നിലൂടെ

തിരുവല്ല : അടുക്കള മാലിന്യങ്ങൾ കറുത്ത പൊന്ന് ആക്കി മാറ്റുന്ന ജി- ബിൻ പദ്ധതിയുമായി നെടുമ്പ്രം ഗ്രാമപഞ്ചായത്ത്. സമ്പൂർണ്ണ മാലിന്യ സംസ്കരണത്തിൻ്റെ ഭാഗമായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 189200 രൂപ വകയിരുത്തിയാണ് പദ്ധതി...

Kerala Lotteries Results 10-11-2025 Bhagyathara BT-28

1st Prize : ₹1,00,00,000/- BX 409253 (PALAKKAD) Consolation Prize ₹5,000/- BN 409253 BO 409253 BP 409253 BR 409253 BS 409253 BT 409253 BU 409253 BV 409253 BW...
- Advertisment -

Most Popular

- Advertisement -