Thursday, April 2, 2026
No menu items!

subscribe-youtube-channel

HomeNewsയുദ്ധത്തിൽ അമേരിക്ക...

യുദ്ധത്തിൽ അമേരിക്ക ജയിച്ചു ; ഇറാൻ തകർന്നടിഞ്ഞു : ട്രംപ്

വാഷിംഗ്‌ടൺ : യുദ്ധം അമേരിക്ക ജയിച്ചെന്നും ഇറാൻ തകർന്നടിഞ്ഞെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഇറാന്റെ വ്യോമസേന തകർന്നു തരിപ്പണമായി. അവരുടെ മിക്ക നേതാക്കളും കൊല്ലപ്പെട്ടു .

ഇറാൻ എല്ലാ കരാർ ശ്രമങ്ങളെയും നിരസിച്ചുകൊണ്ട് തങ്ങളുടെ ആണവ പദ്ധതികളുമായി മുന്നോട്ട് പോവുകയായിരുന്നു.ഒബാമ ഉണ്ടാക്കിയ ആണവ കരാർ ഇസ്രയേലിന്റെ നിലനിൽപ്പിന് ഭീഷണിയായിരുന്നു .ഇറാന് നിർണായകമായ തിരിച്ചടി നൽകിയതിനു യുഎസിലെ സായുധ സേനയെ ട്രംപ് പ്രശംസിച്ചു.

ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ അമേരിക്കയ്ക്ക് ആവശ്യമില്ലെന്നും കടലിടുക്ക് ആവശ്യമുള്ള രാജ്യങ്ങൾ ഹോർമുസ് സംരക്ഷിക്കണമെന്ന് ട്രംപ് പറഞ്ഞു. ഹോർമുസിനെ ആശ്രയിക്കുന്ന രാജ്യങ്ങൾക്ക് ഒന്നുകിൽ അമേരിക്കയിൽ നിന്ന് എണ്ണ വാങ്ങാം അല്ലെങ്കിൽ ആ പാതയുടെ സംരക്ഷണം ഏറ്റെടുക്കണം.നിലവിലെ സംഘർഷം അവസാനിച്ചാൽ ഹോർമുസ് കടലിടുക്ക് സ്വാഭാവികമായും തുറക്കുമെന്നും ട്രംപ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേള : ജോബ് ഡ്രൈവിന് തുടക്കം

ആലപ്പുഴ : ജില്ലാ പഞ്ചായത്തിന്റെ വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആദ്യ ക്യാമ്പസ് ജോബ് രജിസ്ട്രേഷൻ ഡ്രൈവിന് തുടക്കമായി. പുന്നപ്ര കാർമൽ പോളിടെക്നിക് കോളേജിൽ സംഘടിപ്പിച്ച ജോബ് ഡ്രൈവ് എച്ച്...

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിയായ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും മുരാരി ബാബു പ്രതിയാണ്. ഈ രണ്ട് കേസിലും...
- Advertisment -

Most Popular

- Advertisement -