മലപ്പുറം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന പെൺകുട്ടി മരിച്ചു. മലപ്പുറം മുന്നിയൂർ സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ ഹസ്സൻ കുട്ടി- ഫസ്‌ന ദമ്പതികളുടെ മകൾ ഫത്‌വ(5)യാണ് മരിച്ചത്. ഈ മാസം 13 മുതൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെൻ്റിലേറ്റർ ചികിത്സയിലായിരുന്നു.
കടലുണ്ടി പുഴയിൽ നിന്നാണ് കുട്ടിക്ക് വൈറസ് ബാധയേറ്റതെന്നാണ് സംശയം. അമീബിക് മസ്തിഷ്ക ജ്വരമെന്ന സംശയത്തിൽ നിരീക്ഷണത്തിലാക്കിയ ഇതേ കടവിൽ കുളിച്ച മറ്റ് നാല് കുട്ടികളുടെ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു .