മലപ്പുറം : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. മലപ്പുറം ചേളാരിയിലെ 11 വയസുകാരനാണ് രോഗം സ്ഥീരികരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.കുട്ടിയുടെ നില ഗുരുതരമല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് കോളേജിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം ഇതോടെ മൂന്നായി.






