Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsവയനാട് പുൽപ്പള്ളിയിൽ...

വയനാട് പുൽപ്പള്ളിയിൽ കടുവ ആക്രമണത്തിൽ ഊരുമൂപ്പൻ കൊല്ലപ്പെട്ടു

വയനാട് : വയനാട് പുൽപ്പള്ളിയിൽ കടുവ ആക്രമണത്തിൽ ഊരുമൂപ്പൻ കൊല്ലപ്പെട്ടു. മാടപ്പള്ളി ദേവർഗദ്ധ ഉന്നതിയിലെ ഊരുമൂപ്പൻ കൂമനാ(65)ണ് കൊല്ലപ്പെട്ടത്. കാപ്പിസെറ്റ് ചെട്ടിമറ്റം പ്രദേശത്ത് ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. വിറകു ശേഖരിക്കാൻ പോയ കൂമനെ പുഴയോരത്തുവെച്ച് കടുവ ആക്രമിക്കുകയായിരുന്നു.

കടുവയെ തിരിച്ചറിയാൻ കാടിനകത്തെ പല സ്ഥലങ്ങളിലും ക്യാമറ ട്രാപ്പികൾ ഉടൻ സ്ഥാപിക്കുന്നതിന് നിർദേശം നൽകിയതായി വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു.മേഖലയിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശവും ആവശ്യമായ സംരക്ഷണവും നൽകാൻ വനം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഴയ്ക്ക് നേരിയ ശമനം : ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ  മഴയ്ക്ക് നേരിയ ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത അഞ്ച് ദിവസത്തേയ്ക്ക് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല. കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി വിവിധ തീരങ്ങളിൽ ഉയർന്ന...

മഴ : മലയോര മേഖലയില്‍ രാത്രി യാത്രയ്ക്ക് നിരോധനം

പത്തനംതിട്ട : ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ എന്നിവയിലുള്ള ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിന് പത്തനംതിട്ട ജില്ലയിലെ...
- Advertisment -

Most Popular

- Advertisement -