ന്യൂഡൽഹി : കുപ്രസിദ്ധ ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്ണോയിയെ ഇന്ത്യയിലെത്തിച്ചു.പഞ്ചാബി ഗായകൻ സിദ്ദു മുസാവാലയുടെയും രാഷ്‌ട്രീയ നേതാവ് ബാബ സിദ്ദിഖിയുടെയും കൊലപാതകത്തിലെ മുഖ്യ പ്രതിയാണ് ഇയാൾ .യുഎസിൽ നിന്ന് നാടുകടത്തുപ്പെട്ട് ഡൽഹി വിമാനത്താവളത്തിലെത്തിയ അൻമോലിനെ എൻഐഎ സംഘം കസ്റ്റഡിയിലെടുത്തു.
അൻമോലിനെ കണ്ടെത്തുന്നവർക്ക് എൻഐഎ 10 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. യുഎസിൽ നിന്ന് നാടുകടത്തപ്പെട്ട 200 ഓളം ആളുകളുള്ള പ്രത്യേക ചാർട്ടേഡ് വിമാനത്തിലാണ് അൻമോലിനെ എത്തിച്ചത്. ഇയാളെ പട്യാല കോടതിയിൽ ഹാജരാക്കും.






