Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsലെബനനിൽ വീണ്ടും...

ലെബനനിൽ വീണ്ടും സ്ഫോടനം : വാക്കിടോക്കികൾ പൊട്ടിത്തെറിച്ച് 20 പേർ മരിച്ചു

ബെയ്‌റൂട് : ലെബനനിൽ വീണ്ടും സ്ഫോടനം.പേജെറുകൾക്കു ശേഷം വാക്കിടോക്കികൾ പൊട്ടിത്തെറിച്ച് 20പേർ മരിച്ചു.450 ലധികം പേർക്ക് പരുക്കേറ്റതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.പേജറുകൾ പൊട്ടിത്തെറിച്ച് മരിച്ചവരുടെ സംസ്‌കാര ചടങ്ങിനിടെയാണ് രണ്ടാമത്തെ സ്‌ഫോടനം ഉണ്ടായത്.ബുധനാഴ്ച ഉച്ചക്കു ശേഷമാണ് സംഭവം .

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ആയിരക്കണക്കിന് പേജറുകളാണ് ലെബനനിൽ പൊട്ടിത്തെറിച്ചത്.സായുധ സംഘടനയായ ഹിസ്‌ബുല്ലയുടെ പ്രവർത്തകർ ഉപയോഗിച്ചിരുന്ന പേജറുകൾ പൊട്ടിത്തെറിച്ച് 12 പേരാണ് കൊല്ലപ്പെട്ടത്.പേജർ, വോക്കി ടോക്കി ആക്രമണങ്ങളിൽ ഇതുവരെ ആകെ മരണം 32 ആയി.

ആക്രമണത്തിന് പിന്നിൽ മൊസാദ് ആണെന്നാണ് ഹിസ്ബുള്ള ആരോപിക്കുന്നത്.ഇസ്രയേല്‍ സൈനിക ബാരക്കുകള്‍ക്ക് നേരെ ഹിസ്ബുല്ല റോക്കറ്റാക്രമണം നടത്തി. അതേസമയം,ഏറ്റുമുട്ടലിൽ പുതിയ പോർമുഖം തുറക്കുകയാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പ്രതികരിച്ചു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സസ്യശാസ്ത്രജ്ഞൻ പത്മശ്രീ ഡോ. കെ.എസ്. മണിലാൽ അന്തരിച്ചു

തൃശ്ശൂർ : പ്രമുഖ സസ്യശാസ്ത്രജ്ഞൻ പത്മശ്രീ ഡോ. കെ.എസ്. മണിലാൽ (86) അന്തരിച്ചു.തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള ‘ഹോർത്തൂസ് മലബാറിക്കൂസ്’ എന്ന പ്രാചീന ലാറ്റിൻ ഗ്രന്ഥം നീണ്ട ഗവേഷണ പ്രവർത്തനത്തിലൂടെ...

കേരളീയർ കാര്‍ഷിക സംസ്കാരത്തിലേക്ക് തിരിച്ചുവരണം : മന്ത്രി ഒ.ആർ കേളു

ആലപ്പുഴ : കേരളീയർ കാർഷികസംസ്കാരത്തിലേക്ക് തിരിച്ചു വരണമെന്ന് പട്ടികജാതി, പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. ചെറുകിടനാമമാത്ര കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് നടപ്പാക്കുന്ന പ്രധാൻമന്ത്രി കിസാൻസമ്മാൻ നിധി (പി.എം.കിസാൻ) പദ്ധതിയുടെ പത്തൊമ്പതാം...
- Advertisment -

Most Popular

- Advertisement -