മല്ലപ്പള്ളി : ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വൈസ് മെൻ കവിയൂർ മുണ്ടിയപ്പള്ളി ക്ലബ്ബിൻറെ നേതൃത്വത്തിൽ കുന്നന്താനം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിക്കെതിരെ ബോധവൽക്കരണം നടത്തി. ഹെഡ്മിസ്ട്രസ് എസ് രമദേവി ഉദ്ഘാടനം ചെയ്തു. വൈസ് മെൻ ക്ലബ്ബ് പ്രസിഡണ്ട് കുര്യൻ ചെറിയാൻ അധ്യക്ഷത വഹിച്ചു. പി ഡി ഡാനിയേൽ ക്ലാസ് എടുത്തു. റോയ് വർഗീസ്, പി അക്ഷയ് തുടങ്ങിയവർ നേതൃത്വം നൽകി.