തിരുവല്ല : ലഹരിക്കെതിരെ പൊതു അവബോധം സൃഷ്ടിക്കുന്നതിനും ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുന്നതിനുമായി 25 മാർച്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണിക്ക് മഞ്ഞാടി തൈമല സുദർശനം കാമ്പസിൽ ഹൂമൻ റൈറ്റ്സ് ഒബ് സെർവേർസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പും ലഹരിവിരുദ്ധ പ്രതിജ്ഞയും നടക്കുന്നു.
ഡി വൈ എസ് പി അഷദ് ഉദ്ഘാടനം നിർവ്വഹിക്കുന്ന യോഗത്തിൽ ഹൂമൻ റൈറ്റ്സ് ഒബ്സർവേർസ് ജില്ലാ പ്രസിഡൻ്റ് കുര്യൻ ചെറിയാൻ അദ്ധ്യക്ഷ വഹിക്കും ഡോ.ബി. ജി ഗോകുലൻ ആമുഖഭാഷണം നടത്തും.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ രാജേന്ദ്രൻ മുഖ്യപ്രഭാഷണം നിർവ്വഹിക്കും. മുൻ എസ്പിയും ഭാരത ഗോൾ കീപ്പറുമായിരുന്ന കെടി ചാക്കോ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
15-ാം വാർഡ് പ്രതിനിധി ജാസ് പോത്തൻ, ലയൺസ് ,റോട്ടറി, ജേസീസ്, വൈസ് മെൻസ് തുടങ്ങി വിവിധ സംഘടനകളുടെ അദ്ധ്യക്ഷൻമാർ ആശംസകൾ അർപ്പിക്കും. അനാംസിൻ്റെ നേതൃത്വത്തിൽ മാജിക് ഷോ, മറ്റു ലഹരിവിരുദ്ധ കലാപരിപാടികൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.