തൃശൂർ : കേന്ദ്രമന്ത്രി സുരേഷ് ഗോപി എം പി ശനിയാഴ്ച പെരുവല്ലൂരില്‍ ഉദ്ഘാടനം ചെയ്ത റോഡിന്റെ ശിലാഫലകം സമൂഹവിരുദ്ധര്‍ തകര്‍ത്തു. മുല്ലശ്ശേരി രണ്ടാംവാര്‍ഡില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച നേതാജി റോഡിന്റെ ശിലാഫലകമാണ് രാത്രിയില്‍ തകര്‍ത്തത്. ഞായറാഴ്ച രാവിലെയാണ് സംഭവം നാട്ടുകാര്‍ കണ്ടത്.
തകര്‍ത്ത ഫലകത്തിന് മുകളില്‍ പുഷ്പചക്രം വെച്ച നിലയിലായിരുന്നു.
സമൂഹവിരുദ്ധര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി മുല്ലശ്ശേരി കമ്മിറ്റി പാവറട്ടി പോലീസില്‍ പരാതി നല്‍കി . സംഭവത്തിൽ ബിജെപി പ്രതിഷേധ പ്രകടനം നടത്തി.






