Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeEducationവിദ്യാസമുന്നതി സ്കോളർഷിപ്പിന്...

വിദ്യാസമുന്നതി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : കേരളത്തിലെ മുന്നാക്ക (സംവരണേതര) സമുദായത്തിൽപ്പെടുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ ഉൾപ്പെടുന്നവരുമായ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ ധനസഹായമായി സംസ്ഥാന സർക്കാർ കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ (സമുന്നതി) മുഖേന നടപ്പിലാക്കി വരുന്ന വിദ്യാസമുന്നതി മെരിറ്റ് സ്കോളർഷിപ്പിന് അർഹരായവരിൽ നിന്നും 2024-25 വർഷത്തേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.

ഹൈസ്കൂൾ, ഹയർസെക്കണ്ടറി, ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സുകൾ, ബിരുദം, ബിരുദാനന്തര ബിരുദം, സി.എ / സി.എം.എ / സി.എസ്, ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളിലെ ബിരുദം / ബിരുദാനന്തര ബിരുദം, ഗവേഷണ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് (പിഎച്ച്.ഡി) എന്നീ വിഭാഗങ്ങളിലേക്കാണ് സ്കോളർഷിപ്പുകൾ ലഭ്യമാകുന്നത്. വിവിധ മത്സര പരീക്ഷകളുടെ പരിശീലനത്തിനുള്ള ധനസഹായം അനുവദിക്കുന്ന വിദ്യാസമുന്നതി കോച്ചിംഗ് അസിസ്റ്റൻസ് പദ്ധതിയിലേക്കും അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.

വിശദവിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും www.kswcfc.org വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 20.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പി. സരിനെ പുറത്താക്കി കോണ്‍ഗ്രസ്

തിരുവനന്തപുരം : പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് കോൺഗ്രസ് നേതാവ് പി.സരിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി . വ്യാഴാഴ്ച കെപിസിസി പുറത്തിറക്കിയ പ്രസ്താവനയിലാണ് സരിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി അറിയിച്ചത്....

ആലപ്പുഴയുടെ വികസനം: ജില്ലയുടെ വികസനസാധ്യതകൾ ചർച്ച ചെയ്ത് ശിൽപ്പശാല

ആലപ്പുഴ: ജില്ലയുടെ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ കാലാവസ്ഥാവ്യതിയാനം മുഖ്യവിഷയമായി പരിഗണിച്ച് പദ്ധതികൾ രൂപവത്കരിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതിയുടെ ആഭിമുഖ്യത്തിൽ പ്ലാനിംഗ് ബോർഡ് ഹാളിൽ സംഘടിപ്പിച്ച വിദഗ്ധർ പങ്കെടുത്ത  ശിൽപ്പശാല. ജില്ലയുടെ വികസന സാധ്യതകൾ...
- Advertisment -

Most Popular

- Advertisement -