Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaആറന്മുള എൻഡിഎ...

ആറന്മുള എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്‍ നാമനിര്‍ദ്ദേശപത്രിക സമർപ്പിച്ചു.

പത്തനംതിട്ട: ആറന്മുള നിയോജകമണ്ഡലം ദേശീയ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ നാമനിര്‍ദ്ദേശപത്രിക സമർപ്പിച്ചു. രാവിലെ 10 മണിക്ക് സെന്റ് പീറ്റേഴ് ജംഗ്ഷനില്‍ നിന്ന് പ്രകടനമായി കളക്ടറേറ്റില്‍ എത്തി 11. 55ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി ഉള്‍പ്പെടെയുള്ളവർ ഒപ്പം ഉണ്ടായിരുന്നു.

ആവേശോജ്വലമായാണ് കുമ്മനത്തിന്റെ പ്രചാരണം പുരോഗമിക്കുന്നത്. ശബരിമല സ്വർണക്കൊള്ളയടക്കം ശ്രദ്ധേയമായ വിഷയങ്ങൾ ചർച്ചയാകുന്ന തെരഞ്ഞെടുപ്പിൽ കുമ്മനത്തിലൂടെ വിജയപ്രതീക്ഷയിലാണ് ബിജെപി. ആറന്മുളയ്‌ക്കും പത്തനംതിട്ടയ്‌ക്കും ഒട്ടും അപരിചിതനല്ല കുമ്മനം. യുപിഎ ഭരണകാലത്തെ ഏറെ വിവാദമായ ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ നാളുകൾ നീണ്ടുനിന്ന സമരം നടത്തിയയാളാണ് കുമ്മനം രാജശേഖരൻ.

ആറന്മുള പൈതൃക ഗ്രാമ കർമ്മസമിതി അദ്ധ്യക്ഷനായി അദ്ദേഹം നടത്തിയ സമരം ഏറെ ശ്രദ്ധനേടി. സർക്കാരിന് പദ്ധതിയിൽ നിന്ന് പിൻവാങ്ങേണ്ടി വന്നത് അദ്ദേഹത്തിന്റെ ഇടപെടലിന്റെ വിജയമായിട്ടാണ് കണ്ടെത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലൂവ്ര് മ്യൂസിയത്തിലെ കവർച്ച : രണ്ടുപേർ അറസ്റ്റിൽ

പാരിസ് : പാരിസിലെ ലൂവ്ര് മ്യൂസിയത്തിൽ നടന്ന ആഭരണ കവർച്ചയിൽ രണ്ടു പേർ അറസ്റ്റിൽ. മ്യൂസിയത്തിൽ നിന്നും വിലയേറിയ ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ട് ഒരാഴ്ച ആയപ്പോഴാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്.ഫ്രഞ്ച് പൗരന്മാരായ പ്രതികൾ മറ്റു പല...

തിരുവനന്തപുരത്ത് സ്ത്രീയെ കൊന്നു കുഴിച്ചിട്ടതായി സംശയം : അയൽവാസി കസ്റ്റഡിയിൽ

തിരുവനന്തപുരം : തിരുവനന്തപുരം പനച്ചമൂട്ടിൽ സ്ത്രീയെ കൊന്നു കുഴിച്ചിട്ടതായി സംശയം. പനച്ചമൂട് സ്വദേശി പ്രിയംവദയെയാണ്(48) രണ്ട് ദിവസമായി കാണാതായത്. സംഭവത്തിൽ പ്രിയംവദയുടെ സുഹൃത്തും അയൽവാസിയുമായ വിനോദിനെ പൊലീസ് കസ്റ്റഡിയില്‍‌ എടുത്തു. ഇയാളുടെ മൊഴി...
- Advertisment -

Most Popular

- Advertisement -