Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsAranmulaആറൻമുള ക്ഷേത്രത്തിന്റെ...

ആറൻമുള ക്ഷേത്രത്തിന്റെ മതിലും ഗോപുരവും അടിയന്തിരമായി സംരക്ഷിക്കണം – കേരള ക്ഷേത്രസംരക്ഷണ സമിതി      

ആറൻമുള: ഇടിഞ്ഞുവീണ ആറൻമുള ക്ഷേത്രത്തിന്റെ വടക്കെ ഗോപുരത്തോട് ചേർന്ന മതിലും ഗോപുരവും അടിയന്തിരമായി സംരക്ഷിക്കണമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി പത്തനംതിട്ട ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണം.

അറ്റകുറ്റ പണികൾക്കായി ഓടു പൊളിച്ചിട്ടിരിക്കുന്ന കിഴക്കേ ഗോപുരം ഈ  മഴയിൽ കുതിർന്നു നിൽക്കുകയാണ്.കിഴക്കേ ഗോപുരത്തിന്റെ ഓടിടുന്ന ജോലികൾ യുദ്ധകാല അടിസ്ഥാനത്തിൽ തീർക്കുവാൻ സത്വര നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് എസ് ഹരികൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി വി കെ ചന്ദ്രൻ ജില്ലാ സെക്രട്ടറി പി കെ രാജൻ ട്രഷറാർ സലികുമാർ എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരുംകള്ളനെ തന്ത്രപരമായി വലയിലാക്കി ഏനാത്ത് – പന്തളം പോലീസ്

പത്തനംതിട്ട : സ്ഥിരം മോഷ്ടാവ് പോലീസിന്റെ വലയിൽ കുടുങ്ങി. മൂപ്പതിലധികം മോഷണക്കേസുകളിൽ പ്രതിയായ പറക്കോട് ടിബി ജംഗ്ഷനിൽ നെല്ലിക്കോട്ട് പടിഞ്ഞാറ്റതിൽ  തുളസിധര (48)നാണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാറിന്റെ...

പീച്ചി ഡാമിൽ വീണ ഒരു വിദ്യാർഥിനി മരിച്ചു

തൃശ്ശൂർ : പീച്ചി ഡാമിന്റെ റിസർവോയറിൽ കാൽവഴുതി വീണ ഒരു വിദ്യാർഥിനി മരിച്ചു.പട്ടിക്കാട് ചുങ്കത്ത് ഷാജൻ–സിജി ദമ്പതികളുടെ മകൾ അലീന(16)യാണു മരിച്ചത്. തൃശൂർ സെന്റ് ക്ലെയേഴ്‌സ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ...
- Advertisment -

Most Popular

- Advertisement -