Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsയാത്ര പറയാന്‍...

യാത്ര പറയാന്‍ ശ്രീരാമകൃഷ്ണാശ്രമത്തിലെത്തി ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: ബീഹാര്‍ ഗവര്‍ണറായി ചുമതല വഹിക്കാന്‍ പോകുന്ന കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ യാത്ര പറയാന്‍ ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമിമാരുടെ അടുത്തെത്തി. ശാസ്തമംഗലം ആശ്രമത്തിലെത്തിയ ഗവര്‍ണര്‍, ശ്രീരാമൃഷ്ണ പരമഹംസരുടേയും സ്വാമി വിവേകാനന്ദന്റെയും ശാരദാ ദേവിയുടെയും ചിത്രങ്ങള്‍ക്കു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി.

വിശ്രമ ജീവിതം നയിക്കുന്ന ഗോലോകാനന്ദ സ്വാമി സ്വാമിയുടെ അനുഗ്രഹം തേടി. ആശ്രമം അധ്യക്ഷന്‍ സ്വാമി മോക്ഷവ്രതാനന്ദയുമായി അരമണിക്കൂറോളം അദ്ദേഹം സംസാരിച്ചു.

ശ്രീരാമകൃഷ്ണാശ്രമങ്ങളുമായി തനിക്കുള്ള ബന്ധം വിശദീകരിച്ച ആരിഫ് മുഹമ്മദ് ഖാന്‍ സ്വാമി വിവേകാനന്ദനാണ് തന്റെ ഊര്‍ജമെന്നു പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ ഹൃദയത്തിലേറ്റിയ ഗവര്‍ണറായിരുന്നുവെന്നും പുതിയ സ്ഥാനത്തും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയട്ടെ എന്നും സ്വാമി മോക്ഷവ്രതാനന്ദ ആശംസിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സഹകരണ സംഘത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി

പത്തനംതിട്ട : തട്ടയിൽ അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിൽ ജോലി നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് നിരവധി പേരിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി പരാതി .സംഘം പ്രസിഡന്റും പന്തളം തെക്കെക്കര പഞ്ചായത്ത്​ മുൻ​പ്രസിഡന്റു​കൂടിയായ...

പാലക്കാട് ഒമ്പതാം ക്ലാസുകാരൻ്റെ ആത്മഹത്യ : അധ്യാപികയ്ക്കും പ്രധാന അധ്യാപികയ്ക്കും സസ്പെൻഷൻ

പാലക്കാട് : കണ്ണാടി ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസുകാരൻ്റെ ആത്മഹത്യയിൽ ക്ലാസ് അധ്യാപിക ആശ, പ്രധാനാധ്യാപിക ലിസി എന്നിവരെ മാനേജ്‌മന്റ് സസ്പെൻഡ് ചെയ്തു.കുട്ടികള്‍ തമ്മില്‍ ഇന്‍സ്റ്റഗ്രാം മെസേജിനെ ചൊല്ലി നടന്ന തര്‍ക്കത്തിൽ...
- Advertisment -

Most Popular

- Advertisement -