തൃശ്ശൂർ : തൃശൂർ ജില്ലാ കളക്ടറായി അർജുൻ പാണ്ഡ്യൻ ചുമതലയേൽക്കും. തൃശൂര്‍ കലക്ടറായിരുന്ന വി.ആര്‍.കൃഷ്ണ തേജ കേരള കേഡറില്‍ നിന്ന് ആന്ധ്രാ കേഡറിലേക്കു മാറിയതോടെയാണു പുതിയ നിയമനം. നിലവിൽ ചീഫ് സെക്രട്ടറി സ്റ്റാഫ് ഓഫീസറും ലേബർ കമ്മിഷണറുമാണ് അർജുൻ പാണ്ഡ്യൻ.
2016ല്‍ ഐഎഎസ് നേടിയ അര്‍ജുന്‍ പാണ്ഡ്യന്‍ ഇടുക്കി സ്വദേശിയാണ്. ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ഓഫീസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി തസ്തികയിലേക്കാണ് കൃഷ്ണതേജ ഡെപ്യൂട്ടേഷനിൽ പോയത്.