Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsഗം​ഗാവലി പുഴയിൽ...

ഗം​ഗാവലി പുഴയിൽ നിന്ന് അർജുന്റെ ലോറി കരക്കെത്തിച്ചു : മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കണ്ടെടുത്തു

ഷിരൂർ : ഗം​ഗാവലി പുഴയിൽ നിന്ന് അർജുന്റെ ലോറി കരക്കെത്തിച്ചു. ക്യാബിൻ പൊളിച്ച് പരിശോധിച്ചതിൽ അർജുൻ അവസാന സമയത്ത് ഉപയോഗിച്ചിരുന്ന വസ്തുക്കൾ കണ്ടെത്തി.അർജുന്റെ ബാ​ഗ്, രണ്ട് ഫോണുകൾ, പാചകത്തിനുപയോ​ഗിക്കുന്ന കുക്കർ ഉൾപ്പെടെയുള്ള പാത്രങ്ങൾ, വാച്ച്, ചെരിപ്പുകൾ,മകനുവാങ്ങിയ കളിപ്പാട്ടം എന്നിവയാണ് കണ്ടെടുത്തത്.

ലോറിയുടെ ക്യാബിനിൽ ബാക്കിയുള്ള മൃതദേഹാവശിഷ്ടങ്ങൾ ഉൾപ്പെടെ ശേഖരിക്കുന്നതിന് വേണ്ടിയാണ് ലോറി പൊളിച്ച് പരിശോധിച്ചത്.ചെളി നിറഞ്ഞ നിലയിലായിരുന്നു കാബിന്‍.ഒരു അസ്ഥി കഷ്ണവും പരിശോധനയില്‍ ലഭിച്ചിരുന്നു.വാഹനവുമായി ബന്ധപ്പെട്ട രേഖകൾ ഉൾപ്പെട്ട ഫയലും കണ്ടെത്തി.അര്‍ജുന്‍റെ മൃതദേഹം നാളെ കുടുംബത്തിന് വിട്ടുനല്‍കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കായിക അധ്യാപകൻ അറസ്റ്റിൽ

മാന്നാർ : പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കായിക അധ്യാപകൻ അറസ്റ്റിൽ. മാന്നാർ കുട്ടംപേരൂർ എസ് എൻ സദനം വീട്ടിൽ എസ് സുരേഷ് കുമാറിനെ (കുമാർ 43) ആണ്  പോക്സോ വകുപ്പ്...

നെടുമ്പ്രക്കാട്-വിളക്കുമരം പാലം നിര്‍മ്മാണം പൂര്‍ത്തിയായി : ഉദ്ഘാടനം ഉടന്‍

ആലപ്പുഴ : അരൂര്‍ മണ്ഡലത്തിലെ ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിനെയും ചേര്‍ത്തല നഗരസഭയെയും ബന്ധിപ്പിക്കുന്ന നെടുമ്പ്രക്കാട്- വിളക്കുമരം പാലം യാഥാർത്ഥ്യമാവുന്നു. പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ 100ശതമാനവും പൂർത്തിയായി. സമീപന റോഡുകളുടെ നിർമ്മാണവും അതിവേഗം പൂർത്തിയാക്കി...
- Advertisment -

Most Popular

- Advertisement -