തിരുവല്ല: തിരുവല്ലാ വളഞ്ഞവട്ടം ബാർ ഹോട്ടൽ പരിസരത്ത് അടിപിടി. ആറ് പേർക്ക് എതിരെ പോലീസ് കേസെടുത്തു. ബാറിന് അകത്ത് ഉണ്ടായ തർക്കം പുറത്ത് ഇറങ്ങിയപ്പോൾ അടിപിടിയിൽ കലാശിക്കുക ആയിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രിയിലാണ് സംഭവം. ഹോട്ടലിനുള്ളിൽ ഒരാളുടെ കൈമുട്ട് മറ്റൊരാളുടെ ദേഹത്ത് മുട്ടി എന്ന ചെറിയ കാരണമാണ് അടിപിടിക്ക് കാരണമായത്. പ്രശ്നം രൂക്ഷമായതോടെ ബാർ ഹോട്ടൽ ജീവനക്കാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. അടിപിടിയിൽ മുഖത്ത് പരിക്കേറ്റ ആൾ നൽകിയ പരാതിയിൽ 6 പേർക്ക് എതിരെ പോലീസ് കേസെടുത്തത്.