തൃശൂർ : ബസിൽ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കോഴിക്കോട് കായക്കൊടി കാവിൽ സവാദിനെ (29) പോലീസ് അറസ്റ്റ് ചെയ്‌തു. തമിഴ്നാട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത് .തൃശൂരിൽ നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്ന ബസിൽ വച്ചാണ് ഇയാൾ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത് .യുവതി പ്രതികരിച്ചതോടെ സവാദ് പേരാമംഗലത്തു വച്ചു ബസിൽ നിന്ന് ഇറങ്ങിയോടി.
2023-ലും സവാദിനെ സമാനകുറ്റത്തിന് അറസ്റ്റ് ചെയ്‌തിരുന്നു. ജാമ്യത്തിലിറങ്ങിയ ഇയാളെ ഓൾ കേരള മെൻസ് അസോസിയേഷൻ പൂമാലയിട്ട് സ്വീകരിച്ച സംഭവത്തിൽ കടുത്ത വിമർശനം ഉയർന്നിരുന്നു.സവാദിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു






