ന്യൂഡൽഹി:മദ്യനയ കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പേഴ്സൽ സെക്രട്ടറിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു.പേഴ്സൽ സെക്രട്ടറി ബിഭവ് കുമാറിനെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്.സർക്കാരിന്റെ പ്രവർത്തികളെ തടഞ്ഞുവെന്ന് ആരോപിച്ചാണു വിജിലൻസ് ഡയറക്ടറേറ്റ് പുറത്താക്കിയത്.നോയിഡയിലെ ഡെവലപ്‌മെൻ്റ് അതോറിറ്റിയിൽ നിയമിതനായ മഹേഷ് പാലിനെ കൃത്യനിർവഹണം ചെയ്യുന്നതിൽ നിന്ന് ബിഭവ് കുമാർ തടസപ്പെടുത്തിയെന്ന 2007-ലെ കേസ് കണക്കിലെടുതാണ് നടപടി.