Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsAranmulaആറന്മുള അഷ്ടമിരോഹിണി...

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ: പതിനായിരങ്ങൾ സദ്യാമൃതം നുകർന്നു

ആറന്മുള : പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യയിൽ പതിനായിരങ്ങൾ പങ്കെടുത്തു. ഭഗവാൻ്റെ ജന്മദിനത്തിൽ നടന്ന വള്ള സദ്യയിൽ പങ്കെടുക്കാൻ ഇത്തവണ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. പ്രഭാത ശ്രീബലിയ്ക്ക് ശേഷം കൊടിമരച്ചുവട്ടിൽ നിലവിളക്കിന് മുൻപിൽ കേന്ദ്ര സഹമന്ത്രിയും ചലച്ചിത്ര താരവുമായ സുരേഷ് ഗോപി ആദ്യ നെൽപ്പറ സമർപ്പിച്ചു. തുടർന്ന് 52 കരയിലെ പ്രതിനിധികൾ പള്ളിയോട കരകൾക്ക് വേണ്ടി നെൽപ്പറകൾ
നൽകി.

വിശിഷ്ടാതിഥികളെ പള്ളിയോട സേവാ സംഘവും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി വഞ്ചിപ്പാട്ടിൻ്റെ അകമ്പടിയോടുകൂടി ആനക്കൊട്ടിലേക്ക് സ്വീകരിച്ചു.11 .30 ന് ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ സുരേഷ് ഗോപി ഭദ്രദീപം തെളിച്ചു. മന്ത്രി വീണ ജോർജ് വിഭവങ്ങൾ ഇലയിൽ വിളമ്പി

ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ വിശിഷ്ടാതിഥിയായി. തുടർന്ന് ക്ഷേത്രത്തിൻ്റെ വടക്കേ മുറ്റത്ത് 52 കരകാർക്കായി പ്രത്യേക ഇരിപ്പിടങ്ങൾ സജ്ജമാക്കി. ക്ഷേത്രത്തിലെ തെക്കേ മുറ്റത്ത് ഭക്തജനങ്ങൾക്കായി  പവലിയനിൽ വിഭവ സമൃദ്ധമായ സദ്യ ഒരുക്കി. കൂടാതെ പ്രത്യേക ക്ഷണിതാക്കൾക്ക് വടക്കേ മാളികയിൽ സദ്യ നൽകി.

വഴിപാട് നടത്തിയവർക്കായി പാഞ്ചജന്യം, കൃഷ്ണവേണി, വിനായക എന്നീ സദ്യാലയങ്ങളിൽ സദ്യ ഒരുക്കിയിരുന്നു. ക്ഷേത്രത്തിൽ പ്രത്യേക പൂജകളും അലങ്കാരങ്ങളും നടത്തി. അമ്പലപ്പുഴയിൽ നിന്ന് എത്തിയ അരവിന്ദാക്ഷൻ നായരും സംഘവും ഒരുക്കിയ അമ്പപ്പുഴ പാൽ പായസം സദ്യയ്ക്ക് മിഴിവേകി ക്ഷേത്രത്തിനുള്ളിലെ സദ്യ തയ്യറാക്കിയത്.

വള്ളസദ്യ കൺവീനർ സുരേഷ് കുമാർ പുതുക്കുളങ്ങരയുടെ നേതൃത്വത്തിലാണ് സദ്യ ഒരുക്കിയത് . പള്ളിയോട സേവാ സംഘം പ്രസിഡൻ്റ് കെ.വി സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ദേവസ്വം അസിസ്റ്റൻ്റ് കമ്മിഷണർ രേവതി മലയാലപ്പുഴ, ട്രഷറർ രമേശ്മാലിമേൽ, വൈസ് പ്രസിഡൻ്റ് കെ എസ് സുരേഷ്, ജോ. സെക്രട്ടറി അജയ് ഗോപിനാഥ്,  അജി ആർ നായർ, ബി കൃഷ്ണകുമാർ, വിജയകുമാർ ചുങ്കത്തിൽ, ശശികുമാർ, കെ.ആർ സന്തോഷ്, അനൂപ് ഉണ്ണികൃഷ്ണൻ, രവീന്ദ്രൻ നായർ, മുരളി ജി പിള്ള, രഘുനാഥ്, പാർത്ഥസാരഥി ആർ. പിള്ള എന്നിവർ നേതൃത്വം നൽകി

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അഖിലേന്ത്യാ ഇൻറർ വൈ.എം.സി.എ വോളീബോൾ ടൂർണമെന്റ്

തിരുവല്ല : മുംബെയിൽ നടക്കുന്ന അഖിലേന്ത്യാ ഇൻറർ വൈ.എം.സി.എ വോളീബോൾ ടൂർണമെൻ്റിൽ മല്ലപ്പള്ളി വൈ.എം.സി.എ നേതൃത്വം നൽകുന്ന കേരളാ റീജിയൺ ടീം ലീഗ് മൽസരങ്ങളിൽ നിന്നും സെമി ഫൈനലിൽ പ്രവേശിച്ചു. സെമി ഫെനൽ...

മാരാരിക്കുളം തെക്ക്  പഞ്ചായത്ത് കുടിവെള്ള പദ്ധതി:  ഉദ്ഘാടനം നാളെ

ആലപ്പുഴ: മാരാരിക്കുളം തെക്ക്  ഗ്രാമ പഞ്ചായത്തിലെ കാട്ടൂരിൽ 6.22 കോടി രൂപ മുടക്കി നിർമ്മിച്ച  വാട്ടർ ടാങ്കിൻ്റെ ഉദ്ഘാടനവും 38.26 കോടിയുടെ കുടിവെള്ള വിതരണ ശൃംഖലയുടെ നിർമ്മാണ ഉദ്ഘാടനവും ജലവിഭവ വകുപ്പ് മന്ത്രി...
- Advertisment -

Most Popular

- Advertisement -