കോട്ടയം: ഡാൻസാഫ് ടീം പൊൻകുന്നത്തു നടത്തിയ പരിശോധനയിൽ 300 ഗ്രാം കഞ്ചാവുമായി ആസാം സ്വദേശി പിടിയിൽ. ആസാം സ്വദേശി അസിം ചങ്മയ് (25) ആണ് പിടിയിൽ ആയത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നും കഞ്ചാവ് സപ്ലൈ ചെയ്യുന്ന ആളെക്കുറിച്ച് സൂചന ലഭിച്ചു. ഡാൻസാഫ് ടീം പൊൻകുന്നം എസ്. എച്. ഓ. ദിലീഷ് റ്റി യുടെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം.
തുടർന്ന് ചങ്ങനാശേരി ഭാഗത്ത് താമസിക്കുന്ന പ്രതിയുടെ താമസ സ്ഥലത്ത് ചെന്ന് നടത്തിയ പരിശോധനയിൽ വില്പനക്കായി സൂക്ഷിച്ചു വച്ചിരുന്ന 4.4 kg കഞ്ചാവ് കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി.