Thursday, April 9, 2026
No menu items!

subscribe-youtube-channel

HomeNewsനിയമസഭാ തിരഞ്ഞെടുപ്പ്...

നിയമസഭാ തിരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയില്‍ 1207 പോളിങ് ബൂത്തുകള്‍;3 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പിനായി ജില്ലയില്‍ 1207 പോളിങ് ബൂത്തുകള്‍. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 1077 പോളിങ്ങ് ബൂത്തുകളാണ് ഉണ്ടായിരുന്നത്. 130 ബൂത്തുകള്‍ പുതിയതായി ചേര്‍ത്തു.തിരുവല്ല 239, റാന്നി 237, ആറന്‍മുള 272, കോന്നി 228, അടൂര്‍ 231എന്നിങ്ങനെയാണ് മണ്ഡലാടിസ്ഥാനത്തിലുള്ള പോളിങ് ബൂത്തുകളുടെ എണ്ണം. ഒരു പോളിങ് സ്റ്റേഷനില്‍ പരമാവധി 1200 വോട്ടര്‍മാര്‍ക്ക് വോട്ട് രേഖപ്പെടുത്താം.

ജില്ലയില്‍ മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത് . തിരുവല്ല, റാന്നി നിയോജക മണ്ഡലങ്ങളുടെ കേന്ദ്രം കോഴഞ്ചേരി സെന്റ് തോമസ് കോളജും ആറന്‍മുള, അടൂര്‍ എന്നിവയുടെ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിലുമാണ്. മലയാലപ്പുഴ മുസലിയാര്‍ കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജിയാണ് കോന്നി നിയോജക മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവല്ലയില്‍ 50 കോടിയുടെ വികസന പ്രവര്‍ത്തനത്തിന് ഇന്ന് തുടക്കം

തിരുവല്ല : തിരുവല്ലയില്‍ 50 കോടിയുടെ വികസന പ്രവര്‍ത്തനത്തിന് ഇന്ന് (ഏപ്രില്‍ 11) തുടക്കം. തിരുവല്ല താലൂക്ക് ആശുപത്രി ഒ.പി ബ്ലോക്ക് മന്ദിരം, കാഞ്ഞിരത്തുംമൂട് -ചാത്തങ്കേരി റോഡ്, കടപ്ര-വിയപുരം റോഡ് എന്നിവയുടെ നിര്‍മാണോദ്ഘാടനവും...

നീരേറ്റുപുറം പമ്പാ ജലോത്സവം: അവലോകന യോഗം

തിരുവല്ല: 67- മത് കെ സി മാമൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള നീരേറ്റുപുറം പമ്പാ ജലോത്സവത്തിന്റെ  ജലമേള വിജയകരമായി സംഘടിപ്പിക്കുന്നതിനുള്ള അവലോകന യോഗം ചേർന്നു. ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി തിരുവല്ല സബ് കളക്ടർ സുമിത്...
- Advertisment -

Most Popular

- Advertisement -