Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsനിയമസഭാ തിരഞ്ഞെടുപ്പ്...

നിയമസഭാ തിരഞ്ഞെടുപ്പ് :  ഇടതുമുന്നണിയുടെ നിർണ്ണായക യോഗം ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടക്കവെ, ഇടതുമുന്നണിയുടെ നിർണ്ണായക യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഉച്ചയ്ക്ക് 3 മണിക്ക് എകെജി സെന്ററിൽ ചേരുന്ന യോഗത്തിൽ സീറ്റ് വിഭജനം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും.

13 സീറ്റുകൾ വേണമെന്ന ആവശ്യത്തിൽ കേരള കോൺഗ്രസ് (എം) ഉറച്ചുനിൽക്കുന്നത് മുന്നണിയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകൾക്ക് പുറമെ അധികമായി ഒരു സീറ്റ് കൂടി വേണമെന്നാണ് ജോസ് കെ. മാണിയുടെ ആവശ്യം. എന്നാൽ 12 സീറ്റുകൾ മാത്രമേ നൽകാൻ കഴിയൂ എന്ന കർശന നിലപാടിലാണ് സിപിഎം.കുറ്റ്യാടി സീറ്റ് വിട്ടുനൽകാൻ കഴിയില്ലെന്ന് സിപിഎം വ്യക്തമാക്കിയിരുന്നു.

പകരം മറ്റൊരു സീറ്റ് വേണമെന്ന ആവശ്യം കേരള കോൺഗ്രസ് ഉയർത്തിയാൽ അത് ഉഭയകക്ഷി ചർച്ചകളെ സങ്കീർണ്ണമാക്കും. പാർട്ടിയിലുണ്ടായ പിളർപ്പിനിടയിലും കഴിഞ്ഞ തവണ മത്സരിച്ച മൂന്ന് സീറ്റുകളും വേണമെന്ന് ഐഎൻഎൽ ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. എൽഡിഎഫ് യോഗത്തിന് മുന്നോടിയായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്ന് സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകും.

കണ്ണൂർ ജില്ലയിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ അപ്രതീക്ഷിത മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. മട്ടന്നൂർ മണ്ഡലത്തിന് പകരം ഇത്തവണ പേരാവൂരിൽ നിന്നാകും കെ.കെ. ശൈലജ ജനവിധി തേടുക. മട്ടന്നൂരിൽ ഇത്തവണ വി.കെ. സനോജിനെ പരിഗണിച്ചേക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമള തളിപ്പറമ്പ് മണ്ഡലത്തിൽ മത്സരിക്കാനുമാണ് നിലവിലെ തീരുമാനം. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വ്യാജവാർത്തകൾക്കെതിരെ ജാഗ്രത പാലിക്കണം:കർശന നടപടി സ്വീകരിക്കും

തിരുവനന്തപുരം:സാമൂഹ്യ മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ തകർക്കുന്ന തരത്തിലുള്ള വ്യാജമായ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത...

Kerala Lottery Result : 02/05/2024 Karunya Plus KN 520

1st Prize Rs.8,000,000/- PD 168524 (THRISSUR) Consolation Prize Rs.8,000/- PA 168524 PB 168524 PC 168524 PE 168524 PF 168524 PG 168524 PH 168524 PJ 168524 PK 168524...
- Advertisment -

Most Popular

- Advertisement -