ന്യൂഡൽഹി : അസ്ട്രാസെനകയുടെ കോവിഡ് -19 വാക്സിനുകൾ വിപണിയിൽ നിന്നു പിൻവലിച്ചു.വ്യവസായ കാരണങ്ങളാലാണെന്നാണു കമ്പനിയുടെ വിശദീകരണം. ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചു. വാക്സീനു പാർശ്വഫലങ്ങളുണ്ടെന്ന് കമ്പനി കോടതിയിൽ സമ്മതിച്ചതിനു പിന്നാലെയാണ് വാക്‌സിൻ വിപണിയിൽ നിന്നും പിൻവലിക്കുന്നത് .
ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിലാണ് ഈ വാക്‌സിൻ പുറത്തിറക്കിയത്. ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്നാണ് അസ്ട്രാസെനക കോവിഷീല്‍ഡ് വാക്സിൻ വികസിപ്പിച്ചത്. എന്നാൽ പാര്‍ശ്വഫലങ്ങള്‍ ഉള്ളതുകൊണ്ടല്ല വാക്സിൻ പിൻവലിക്കുന്നതെന്നും വില്‍പന കുറഞ്ഞതുകൊണ്ടാണെന്നുമാണ് കമ്പനിയുടെ വിശദീകരണം.