Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsകുറ്റൂര്‍ പഞ്ചായത്തിൽ...

കുറ്റൂര്‍ പഞ്ചായത്തിൽ കള്ളവോട്ട് തടയാന്‍ ശ്രമിച്ച സ്ഥാനാര്‍ത്ഥിക്കും ബൂത്ത് ഏജന്റിനും നേരെ ആക്രമണം

തിരുവല്ല: കുറ്റൂര്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ കള്ളവോട്ട് തടയാന്‍ ശ്രമിച്ച ബിജെപി സ്ഥാനാര്‍ത്ഥിക്കും ബൂത്ത് ഏജന്റിനും നേരെ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണം. ആധാര്‍ അടക്കമുള്ള രേഖകള്‍ ഇല്ലാതെ വോട്ട് ചെയ്യാന്‍ എത്തിയ സിപിഎം പ്രവര്‍ത്തകനായ ജോബിയെ ബിജെപി ബൂത്ത് ഏജന്റായ ജിത്തു വോട്ട് ചെയ്യുന്നതില്‍ നിന്നും തടഞ്ഞു.

ഇതേ തുടര്‍ന്ന് ജോബിയും സിപിഎം പ്രാദേശിക നേതാവായ വിശാഖനും ചേര്‍ന്ന് ജിത്തുവിനെ മര്‍ദ്ദിച്ചു. ഇത് തടയാന്‍ എത്തിയ സ്ഥാനാര്‍ഥി പ്രസന്ന സതീഷിനെ വിശാഖ് പിന്നാലെ എത്തി കൈയില്‍ പിടിച്ച് വലിച്ച് എറിഞ്ഞ ശേഷം ചവിട്ടി വീഴ്ത്തുകയായിരുന്നു. പരുക്കേറ്റ പ്രസന്ന സതീഷ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കരുവന്നൂർ കേസിൽ അന്തിമ കുറ്റപത്രം സമർപ്പിച്ച് ഇ ഡി : എ സി മൊയ്തീൻ, കെ രാധാകൃഷ്ണന്‍ എംപി തുടങ്ങിയവർ പ്രതികൾ

കൊച്ചി : കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം സമർപ്പിച്ചു.സിപിഎം തൃശൂർ മുൻ ജില്ലാ സെക്രട്ടറി എ.സി.മൊയ്തീൻ, എം.എം.വർഗീസ്, കെ.രാധാകൃഷ്ണൻ എംപി എന്നിവരുള്‍പ്പെടെ പ്രതിപ്പട്ടികയിലുണ്ട് .പാർട്ടിയെയും പ്രതി പട്ടികയിൽ...

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയ്യതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത്‌ ഈ അധ്യയന വർഷത്തെ എസ്എസ്എല്‍സി,ഹയർ സെക്കൻഡറി പരീക്ഷകൾ മാര്‍ച്ച് മൂന്നു മുതല്‍ 26 വരെ നടക്കും.  ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ മാർച്ച് 6 മുതൽ 29...
- Advertisment -

Most Popular

- Advertisement -