Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsഎമിഗ്രേഷൻ ഇന്റലിജൻസ്...

എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയുടെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം

തിരുവനന്തപുരം : രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥ പത്തനംതിട്ട സ്വദേശിനി മേഘ(25) ചാക്ക റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ ​ദുരൂഹതയെന്ന് കുടുംബം .ഇത് സംബന്ധിച്ച് ഐ ബിക്കും പേട്ട പോലീസിനും കുടുംബം പരാതി നൽകി. പത്തനംതിട്ട അതിരുങ്കൽ കാരയ്ക്കാക്കുഴി പൂഴിക്കാട് വീട്ടിൽ റിട്ട.ഗവ.ഐ.ടി.ഐ പ്രിൻസിപ്പൽ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റ് ജീവനക്കാരി നിഷയുടെയും മകളാണ് മേഘ.

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ രാവിലെ വിമാനത്താവളത്തിൽ നിന്നിറങ്ങിയ മേഘയെ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്സ്‌‌പ്രസാണ് ഇടിച്ചത്.ട്രാക്കിലൂടെ ഫോണിൽ സംസാരിച്ച് നടന്ന യുവതി ട്രെയിൻ അടുത്തെത്തിയപ്പോൾ ട്രാക്കിന് കുറുകെ കിടക്കുകയായിരുന്നുവെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു.ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. യുവതി ആരാേടാണ് സംസാരിച്ചതെന്ന് കണ്ടെത്താനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുസ്തക പ്രകാശനം നടന്നു

തിരുവല്ല:  സിയറാ ലിയോണിലെ വജ്ര വ്യാപാരി പുസ്തകത്തിൻ്റെ പ്രകാശനം നടന്നു.  ചലച്ചിത്ര സംവിധായകൻ എം.ബി.പത്മകുമാർ പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ്  ഏബ്രഹാം തോമസിന്  നൽകി പ്രകാശനം നിർവ്വഹിച്ചു. കെ. ഭാസ്കരൻ നായർ പെരിങ്ങര എഴുതി...

പത്തനംതിട്ട ജില്ലയിലെ കണ്‍ട്രോള്‍ റൂമുകള്‍

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കണ്‍ട്രോള്‍ റൂമുകള്‍. കലക്ടറേറ്റ് കണ്‍ട്രോള്‍ റൂം -04682 322515, 1077, 80788 08915. കോഴഞ്ചേരി കണ്‍ട്രോള്‍ റൂം- 0468 2222221. മല്ലപ്പള്ളി കണ്‍ട്രോള്‍ റൂം- 0469 2682293. അടൂര്‍ കണ്‍ട്രോള്‍ റൂം- 04734 224826. റാന്നി...
- Advertisment -

Most Popular

- Advertisement -