ആറന്മുള: ഭാരതീയ വ്യാപാരി വ്യവസായി സംഘം (BVVS) പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡൻ്റ് എ കെ രാമചന്ദ്രൻ നായരുടെ നേർക്ക് മാരകായുധവുമായി മദ്യപിച്ചെത്തിയ ആക്രമിയുടെ വധശ്രമം. കോട്ട എന്ന സ്ഥലത്തുള്ള വ്യാപാര സ്ഥാപനത്തിൽ കയറി രാധാകൃഷ്ണൻ എന്ന ആളാണ് തന്നെ ക്രൂരമായി ആക്രമിച്ചതെന്ന് രാമചന്ദ്രൻ നായർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
പോലീസിൻ്റെ ഭാഗത്തു നിന്നും ശക്തമായ നടപടി ഉണ്ടാകാത്തതിനാൽ, സെപ്തംബർ 29 ന് വീണ്ടും വ്യാപാര സ്ഥാപനത്തിൽ കയറി ആക്രമിച്ചു. സംഭവത്തിൽ പോലീസിൻ്റെ ഭാഗത്തു നിന്നും ശക്തമായ നടപടി ഉണ്ടാകണമെന്ന് ബിവിവിഎസ് ജില്ലാ സമിതി ആവശ്യപ്പെട്ടു.
വ്യാപാര വ്യവസായ സ്ഥാപനങ്ങൾക്കും വ്യാപാരികൾക്കും എതിരെ നടക്കുന്ന ആക്രമണങ്ങൾക്ക് എതിരെ ബന്ധപ്പെട്ട അധികാരികൾ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ബിവിവിഎസ് ജില്ലാ പ്രസിഡൻ്റ് സതീഷ് ലാലു പി. ബി, ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് കുമാർ. ജി പുല്ലാട്, ജില്ലാ ട്രഷറർ രജനീഷ് ശങ്കർ എൻ എന്നിവർ ആവശ്യപ്പെട്ടു.