പത്തനംതിട്ട: ജില്ലയിൽ സംസ്ഥാന ജലസേചന വകുപ്പിൻറെ കല്ലേലി, കോന്നി ജി ഡി സ്‌റ്റേഷനുകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ആലപ്പുഴ ജില്ലയിലെ കൊല്ലക്കടവ് സ്റ്റേഷനിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്താൽ അച്ചൻകോവിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
തീരത്തോട് ചേർന്ന് താമസിക്കുന്നവരും, അയ്യപ്പന്മാരും പ്രത്യേക ജാഗ്രത പുലർത്തേണ്ടതും നദിയിൽ ഇറങ്ങുന്നതും ഒഴിവാക്കേണ്ടതാണ്.