Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsKochiനിയന്ത്രണം വിട്ട...

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ  മറിഞ്ഞ് ഡ്രൈവർ കിണറ്റിൽ വീണു: ഫയർഫോഴ്സ് രക്ഷകരായി

കൊച്ചി: എറണാകുളം പട്ടിമറ്റത്തിന് അടുത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഡ്രൈവർ കിണറ്റിൽ വീണു. നിസാര പരിക്കേറ്റ ഓട്ടോ ഡ്രൈവർ ആദിത്യനെ ഫയർഫോഴ്സെത്തി രക്ഷിച്ചു. ഇന്ന് വൈകുന്നേരം 3.30ഓടെയാണ് അപകടം നടന്നത്. പട്ടിമറ്റത്ത് നിന്ന് കുമ്മനോട്ടേക്ക് പോകുകയായിരുന്നു ഓട്ടോറിക്ഷ. നിയന്ത്രണം വിട്ട് ഒരു മരത്തിലിടിച്ച് മറിഞ്ഞു. 23 കാരനായ ആദിത്യനാണ് കിണറ്റിലേക്ക് വീണത്.

ശബ്ദം കേട്ടെത്തിയ നാട്ടുകാർ ഒരു ഏണി കിണറ്റിലേക്ക് ഇറക്കി നൽകി. അതിൽപിടിച്ച് ആദിത്യൻ നിന്നു. പിന്നീട് പട്ടിമറ്റത്ത് നിന്ന് ഫയർഫോഴ്സ് സംഘമെത്തിയാണ് ആദിത്യനെ കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തിയത്. വെള്ളത്തിലേക്ക് വീണ പേഴ്സ് ഉൾപ്പെടെയുള്ള വസ്തുക്കൾ ഫയർ ഫോഴ്സ് ഉദ്യോ​ഗസ്ഥർ കിണറ്റിൽ നിന്നും എടുത്തു നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വെറ്ററിനറി ഡോക്ടർ ഒഴിവ്

കോട്ടയം: കോട്ടയം ജില്ലയിലെ ബ്ലോക്കുകളിൽ രാത്രികാല അടിയന്തര മൃഗചികിത്സ സേവനത്തിനായി വെറ്ററിനറി ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്ത വെറ്ററിനറി സയൻസ് ബിരുദധാരികൾക്കാണ് അവസരം. ഇവരുടെ അഭാവത്തിൽ...

Kerala Lotteries Results : 30-09-2025 Sthree Sakthi SS-487

1st Prize Rs.1,00,00,000/- SO 500622 (KOLLAM) Consolation Prize Rs.5,000/- SN 500622 SP 500622 SR 500622 SS 500622 ST 500622 SU 500622 SV 500622 SW 500622 SX 500622...
- Advertisment -

Most Popular

- Advertisement -