Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsഓട്ടോറിക്ഷാ യൂണിറ്റ്...

ഓട്ടോറിക്ഷാ യൂണിറ്റ് പ്രവർത്തനോദ്ഘാടനം

തിരുവല്ല: ഓട്ടോറിക്ഷ തൊഴിലാളികൾക്കിടയിൽ ഐക്യവും സാഹോദര്യ മനോഭാവവും ഏറെ ആവശ്യമാണെന്ന് ബിഎംഎസ് മേഖല പ്രസിഡന്റ് സുരേന്ദ്രൻ നായർ പറഞ്ഞു. തിരുവല്ല റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള  മെയിൻ റോഡ് പുളിഞ്ചോട് സ്റ്റാൻഡിലെ ബിഎംഎസിന്റെ ഓട്ടോറിക്ഷ യൂണിറ്റ്
ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

സാധാരണക്കാരും, പാവപ്പെട്ടവരും ഏറെയധികം ആശ്രയിക്കുന്ന സഞ്ചാരമാർഗമായ ഓട്ടോറിക്ഷ തൊഴിലാളികൾ യാത്രക്കാരോട് അങ്ങേയറ്റം സഹാനുഭൂതിയും സഹായ മനസ്കതയും പ്രകടിപ്പിക്കാൻ ബാധ്യസ്ഥരാണ്. ഒരു തൊഴിലിനെക്കാളുപരി സാമൂഹ്യ സേവനമാണ് തങ്ങൾ ചെയ്യുന്നതെന്ന് ബോധം ഓരോ ഓട്ടോ തൊഴിലാളികൾക്കും ഉണ്ടാകേണ്ടതുണ്ടന്ന് അദ്ദേഹം സൂചിപ്പിച്ചു.

ചടങ്ങിൽ  മേഖലാ വൈസ് പ്രസിഡന്റ് അഡ്വ. രാജേഷ് നെടുമ്പ്രം, മുനിസിപ്പാലിറ്റി യൂണിറ്റ് പ്രസിഡന്റ്  സി. രാജു തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സുരേഷ് ഗോപിയുടെ കലുങ്ക് സംവാദത്തില്‍ ചോദിച്ചു ; നാലു മാസത്തിനകം വീട് യാഥാർത്ഥ്യമായി

തൃശൂർ : കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലില്‍ നാലു മാസം കൊണ്ട് സത്യഭാമ അമ്മയുടെ വീടെന്ന സ്വപ്‌നം സഫമായി. ഗുരുവായൂരില്‍ നടന്ന കലുങ്ക് സംവാദ പരിപാടിക്കിടെയാണ് ഇരിങ്ങപ്പുറം സ്വദേശിനിയായ സത്യഭാമ അമ്മ...

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കം കുറിച്ചു

തിരുവനന്തപുരം : കേരളത്തിന്റെ തലസ്ഥാനത്തിന് പുസ്തക തലസ്ഥാനമാകാനുള്ള സർവ യോഗ്യതയുമുണ്ടെന്നും ഇതിനായി യുനെസ്‌കോയ്ക്ക് നിയമസഭാ സ്പീക്കർ കത്തയയ്ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (കെ എൽ ഐ ബി...
- Advertisment -

Most Popular

- Advertisement -