Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsഅയ്യപ്പഭക്തരുടെ ആരോഗ്യരക്ഷയ്ക്ക്...

അയ്യപ്പഭക്തരുടെ ആരോഗ്യരക്ഷയ്ക്ക് ആയുർവേദവും

ശബരിമല : അയ്യപ്പഭക്തന്മാർക്കും വിവിധ ജോലികൾ ചെയ്യുന്ന ജീവനക്കാർക്കുമായി സന്നിധാനത്തെ സർക്കാർ ആയുർവേദ ഡിസ്പെൻസറിയിൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഭാരതീയ ചികിത്സാ വകുപ്പ് ഒരുക്കിയിട്ടുള്ള ഇവിടത്തെ ഡിസ്പെൻസറിയിൽ മല കയറുമ്പോൾ ഉണ്ടാകുന്ന കാലുവേദന, ശരീരവേദന, കാലാവസ്ഥയിലെ മാറ്റം കൊണ്ടുണ്ടാകുന്ന പനി, ചുമ, ജലദോഷം, വയർ സംബന്ധമായ അസുഖങ്ങൾ, കഫക്കെട്ട് തുടങ്ങിയവയ്ക്കെല്ലാം ചികിത്സാ സൗകര്യമുണ്ട്.

ചികിത്സയും മരുന്നും പൂർണമായും സൗജന്യമാണെന്ന് ഡിസ്പെൻസറിയുടെ ചുമതലയുള്ള ചാർജ് മെഡിക്കൽ ഓഫീസർ ഡോ. എച്ച് കൃഷ്ണകുമാർ പറഞ്ഞു. മണ്ഡലകാലത്ത് ഇതുവരെ 5,632 പേർ ഇവിടെ ചികിത്സ തേടി. ഒരു ദിവസം ശരാശരി 1,000 പേർക്ക് ചികിത്സ നൽകുന്നുണ്ട്. ഏഴ് ഡോക്ടർമാർ ഉൾപ്പെടെ 20 ജീവനക്കാരുണ്ട്. 24 മണിക്കൂറും ഈ ഡിപെൻസറി പ്രവർത്തിക്കും. ശരീരത്തിൽ എണ്ണ തേച്ചുള്ള ഉഴിച്ചിൽ(അഭ്യഗം), കഫക്കെട്ടിന് ആവി പിടിക്കൽ, ഒടിവിനും ചതവിനുമുള്ള ബാൻഡേജ് തുടങ്ങിയവയെല്ലാം ഇവിടെ ചെയ്യുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യുവാവിനെ ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : അരുവിക്കരയിൽ ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തി .തിരുവനന്തപുരം മുണ്ടേല സ്വദേശി അഭിലാഷ് (26) ആണ് മരിച്ചത്. കേബിള്‍ ടിവി ജീവനക്കാരനാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ്...

മോഷണ കേസിലെ പ്രതി  പോലീസിൻ്റെ പിടിയിൽ

റാന്നി : മോഷണ കേസിലെ പ്രതി റാന്നി പോലിസിൻ്റെ പിടിയിലായി. റാന്നി അങ്ങാടി മുനിയടത്ത് സനു എബ്രഹാം (58) ആണ് പിടിയിൽ ആയത്. ആളില്ലാത്ത വീടുകൾ കേന്ദ്രികരിച്ച് ആക്രി സാധനങ്ങളുടെ മറവിൽ മോഷണം...
- Advertisment -

Most Popular

- Advertisement -