Tuesday, April 7, 2026
No menu items!

subscribe-youtube-channel

HomeNew Delhiഅയ്യപ്പൻ നൈഷ്ഠിക...

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി, യുവതി പ്രവേശനം അനുവദിക്കരുത് : സുപ്രീം കോടതിയിൽ കേന്ദ്രം

ന്യൂഡൽഹി : ശബരിമലയിൽ യുവതി പ്രവേശനം അനുവദിക്കുന്നതിനെ ശക്തമായി എതിർത്ത് കേന്ദ്രം സുപ്രീംകോടതിയിൽ .ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്.നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരത്തിന്റെ അടിസ്ഥാനത്തിലാണ് യുവതി പ്രവേശന വിലക്ക്.യുവതി പ്രവേശനം അനുവദിച്ചാൽ ആരാധന സ്വഭാവം മാറുമെന്നും ഒന്നോ രണ്ടോ പേർക്കുവേണ്ടി വിശ്വാസ വിഷയങ്ങളിൽ കോടതികൾ ഇടപെടരുതെന്നും കേന്ദ്രം വ്യക്തമാക്കി .ആരാധനാമൂർത്തിയുടെ സ്വത്വവും വ്യക്തിത്വവും പരിശോധിക്കാൻ കോടതികൾക്ക്‌ അധികാരമില്ലെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

യുവതി പ്രവേശനം അനുവദിച്ച കോടതി വിധി തെറ്റാണെന്ന് വ്യക്തമാക്കി കേന്ദ്രത്തിനായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയിൽ വാദം എഴുതി നൽകി.കേസിൽ യുവതി പ്രവേശനത്തെ എതിർക്കുന്നവരുടെ വാദമാണ് ഇന്ന് മുതൽ നടക്കുന്നത്.

യുവതിപ്രവേശനത്തിൽ മതപണ്ഡിതരുടെയും സാമൂഹികനേതാക്കളുടെ സമിതി രൂപീകരിച്ച് അഭിപ്രായം തേടണമെന്നാണ് സംസ്ഥാന സർക്കാർ സത്യവാങ്മൂലം നൽകിയത്. വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികളെ പിന്തുണയ്‌ക്കുന്നതായും യുവതി പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ക്ക് ഒപ്പം വാദിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും സംസ്ഥാനം കത്ത് നല്‍കി .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അരവണ പ്രസാദത്തിന്റെ വില വർദ്ധിപ്പിക്കാൻ ബോർഡ് നീക്കം

തിരുവനന്തപുരം:  അരവണ പ്രസാദത്തിന് വില കൂട്ടാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് നീക്കം. 20 രൂപ കൂട്ടാനാണ് നീക്കം നടക്കുന്നത്. ഇത് സംബന്ധിച്ച് ഹൈക്കോടതിയുടെ അനുമതി തേടാൻ ലോ ഓഫീസറെ ബോർഡ് ചുമതലപ്പെടുത്തി. നിലയ്ക്കൽ, എരുമേലി,...

കയർമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ 10 കോടി റിവോൾവിങ് ഫണ്ട് അനുവദിച്ചു : മന്ത്രി പി രാജീവ്

ആലപ്പുഴ: കയര്‍മേഖലയിലെ ചകിരിക്ഷാമം പരിഹരിക്കാന്‍ സംസ്ഥാനത്ത് ആദ്യമായി സർക്കാർ ഫണ്ട് ഉപയോഗിച്ച് കയര്‍ ഫൈബര്‍ ബാങ്ക് ആരംഭിക്കുമെന്നും ഇതിനായി 10 കോടി രൂപ റിവോള്‍വിങ് ഫണ്ട് അനുവദിച്ചതായും വ്യവസായ കയർവകുപ്പ് മന്ത്രി പി...
- Advertisment -

Most Popular

- Advertisement -