തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ക്ഷേത്രക്കുളം ഉദ്ഘാടനം കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ നാളെ (21) നിർവഹിക്കും. ഉച്ചയ്ക്ക് 12.30-ന് ഉത്രമേൽ ക്ഷേത്രാങ്കണത്തിൽ നടക്കുന്ന പരിപാടി എം എൽ എ മാത്യൂ ടി തോമസ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം പി മുഖ്യ പ്രഭാഷണം നടത്തും. തിരുവല്ല നഗരസഭ ചെയർ പേഴ്സൺ അനു ജോർജ് ഉപഹാര സമർപ്പണം നടത്തും.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ശ്രീ മഹാവിഷ്ണു ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള ക്ഷേത്രകുളം ഉപയോഗശൂന്യമായി നാളുകളായി കിടക്കുകയായിരുന്നു. തുടർന്ന് ഭക്തരും പ്രദേശവാസികളും ആവശ്യപ്പെട്ടതിനെ തുടർന്ന് കേന്ദ്ര സർക്കാരിന്റെ അമൃത് 2 പദ്ധതിയിൽ, ജലാശയങ്ങളുടെ പുനരുജ്ജീവനം എന്ന സെക്ടറിൽ ഉൾപ്പെടുത്തി ക്ഷേത്രക്കുളം നവീകരിച്ചത്.