Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsChengannoorബൈജു കലാശാല...

ബൈജു കലാശാല ചെങ്ങന്നൂർ മണ്ഡലം പര്യടനം

ചെങ്ങന്നൂർ: എൻഡിഎ മാവേലിക്കര ലോകസഭ മണ്ഡലം സ്ഥാനാർത്ഥി ബൈജു കലാശാല ചെങ്ങന്നൂർ മണ്ഡലത്തിൽ പര്യടനം നടത്തി.രാവിലെ തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ക്ഷേത്രത്തിൽ ദർശനം നടത്തി ആരംഭിച്ചു.
തിരുവൻവണ്ടൂരിലെ വ്യാപാരി വ്യവസായികളെ സമ്പർക്കം നടത്തി. ഇരമല്ലിക്കര ലക്ഷംവീട് കോളനി സമ്പർക്കം നടത്തി. കർഷകരായ മഞ്ജു വിബീഷിന്റെയും, രാധാമണിയുടെയും കൃഷി സ്ഥലം സന്ദർശിച്ചു തണ്ണിമത്തന്റെ ആദ്യഫലം വിളവെടുത്തു.

തുടർന്ന് മുളക്കുഴ പഞ്ചായത്തിൽ പാറയ്ക്കൽ ഗുരുദേവക്ഷേത്രത്തിൽ ദർശനം നടത്തി ഭാരവാഹികളുമായി സംസാരിച്ചു. കാരയ്ക്കാട് എൻഎസ്എസ് കരയോഗം ഭാരവാഹികൾ, കാരയ്ക്കാട് കെപിഎംഎസ് ശാഖ ഭാരവാഹികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കക്കോട്ട് കോളനി നിവാസികളെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു.

ആലാ പഞ്ചായത്തിൽ മാവേലിക്കര ഭദ്രാസനം വികാരി ഫാ.തോമസ് ടി.ടി യെ വീട്ടിൽ എത്തി സന്ദർശിച്ചു.തുടർന്ന് പ്രമുഖ വ്യക്തികളെ സമ്പർക്കം ചെയ്തു. കർഷകമോർച്ച സംസ്ഥാന പ്രസിഡൻ്റ് ഷാജി രാഘവൻ, ബിജെപി ജില്ലാ പ്രസിഡൻ്റ് എം. വി ഗോപകുമാർ, ജില്ലാ സെക്രട്ടറി സജു ഇടക്കല്ലിൽ, ജില്ലാ ട്രഷറാർ കെ. ജി കർത്ത, മണ്ഡലം പ്രസിഡൻ്റ് പ്രമോദ് കാരയ്ക്കാട്, ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ, അജി. ആർ നായർ, എസ്. രഞ്ജിത്ത്, പി. ജി മഹേഷ്, വിനിജ സുനിൽ,  എസ്. കെ രാജീവ്, ഗണപതി. കെ പണിക്കർ, ജയശ്രീ സതീഷ്, പി. ടി ലിജു, കെ. കെ അനുപ്, കെ. ആർ അനന്ദൻ, പുഷ്പകുമാരി, അനീഷ ബിജു, ശരണ്യ സുജിൻ, സനൽകുമാർ,  തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെഎസ്ആർടിസി ലോ ഫ്ലാർ ബസിന് തീപിടിച്ചു

കൊച്ചി: കൊച്ചിയിൽ കെഎസ്ആർടിസി ലോ ഫ്ലാർ ബസിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീയണച്ചെങ്കിലും ബസ് പൂർണ്ണമായും കത്തി നശിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. കൊച്ചിയിൽ നിന്നും തൊടുപുഴയിലേക്ക് പോവുകയായിരുന്ന ബസ്സാണ് നഗരമധ്യത്തിൽ...

Kerala Lotteries Results : 07-10-2025 Sthree Sakthi SS-488

1st Prize Rs.1,00,00,000/- SL 313693 (GURUVAYOOR) Consolation Prize Rs.5,000/- SA 313693 SB 313693 SC 313693 SD 313693 SE 313693 SF 313693 SG 313693 SH 313693 SJ 313693...
- Advertisment -

Most Popular

- Advertisement -