തിരുവനന്തപുരം : ബാർ കോഴ വിവാദത്തിൽ ക്രൈംബ്രാഞ്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ മകൻ അർജുൻ രാധാകൃഷ്ണൻ്റെ മൊഴിയെടുത്തു. വെള്ളയമ്പലത്തെ വീട്ടില്‍ എത്തിയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തിയത്.ക്രൈംബ്രാഞ്ച് ഓഫീസിലെത്താനായിരുന്നു അർജുൻ രാധാകൃഷ്ണനോട് ആവശ്യപ്പെട്ടിരുന്നത്.ബാർ ഉടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അർജുൻ രാധാകൃഷ്ണൻ അംഗമാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത് .എന്നാൽ തനിക്ക് ബാറുമകളുടെ സംഘടനയുമായി ഒരു ബന്ധവുമില്ലെന്നാണ് അർജുന്റെ വിശദീകരണം.
