തിരുവല്ല: സ്നേഹം കൊണ്ട് ജീവിക്കുകയും സേവനത്തിലും നീതിയിലും ജൂബിലിയുടെ അർത്ഥം കണ്ടത്തണമെന്നും ക്നാനായ കത്തോലിക്കാ സഭ കോട്ടയം അതിരൂപത സഹായ മെത്രാൻ ഗീവറുഗീസ് മാർ അപ്രേം മെത്രാപ്പോലിത്താ. വൈഎംസിഎ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയൻ്റെ ആഭിമുഖ്യത്തിൽ വൈ.എം.സി.എ, വൈ.ഡബ്ല്യു.സി.എ പ്രാർത്ഥനാവാരത്തിൻ്റെ സമാപനവും എക്യൂമെനിക്കൽ അസംബ്ലിയും ഇരവിപേരൂർ വൈ.എം.സി.എ യിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിശ്വാസത്തിൻ്റെയും സൗഹൃദത്തിന്റെയും വിളക്കുകളായി നാം മാറണമെന്നും അദ്ദേഹം പറഞ്ഞു. കേരള റീജൻ ചെയർമാൻ പ്രൊഫ. അലക്സ് തോമസ് അധ്യക്ഷത വഹിച്ചു. മാർത്തോമ്മ സഭാ സെക്രട്ടറി റവ. എബി റ്റി. മാമ്മൻ മുഖ്യപ്രഭാഷണം നടത്തി.
റീജണൻ വൈസ് ചെയർമാൻ അഡ്വ ജയൻ മാത്യു തിരുവല്ല സബ് റീജൻ ചെയർമാൻ ജോജി പി.തോമസ്, റീജണൽ യൂത്ത് വർക്ക് കമ്മറ്റി ചെയർമാൻ ലിനോജ് ചാക്കോ, റീജണൽ മുൻ ചെയർമാൻ അഡ്വ. വി.സി സാബു, റീജണൽ സെക്രട്ടറി ഡോ. റെജി വർഗീസ്, ജനറൽ കൺവീനർ സുനിൽ മറ്റത്ത്, ഇരവിപേരൂർ വൈ.എം.സി.എ പ്രസിഡൻ്റ് ഐപ്പ് വർഗീസ്, മുൻ സബ് – റീജൺ ചെയർമാൻമാരായിരുന്ന ജോ ഇലഞ്ഞിമൂട്ടിൻ, ജൂബിൻ ജോൺ, കെ.സി മാത്യു, ഭാരവാഹികളായ റോയി വർഗീസ്, ജിജി മാമ്മൻ കൊണ്ടൂർ, പി.ടി ജോൺ എന്നിവർ പ്രസംഗിച്ചു.






