Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsതിരുമൂലപുരത്ത്  മുൻസിപ്പാലിറ്റി...

തിരുമൂലപുരത്ത്  മുൻസിപ്പാലിറ്റി അറിയാതെയാണ് ബെവ്‌കോ ഔട്ട്ലെറ്റ് തുടങ്ങിയത്: നഗരസഭ അധ്യക്ഷ എസ് ലേഖ

തിരുവല്ല: തിരുമൂലപുരം കേന്ദ്രികരിച്ചു ബാലികാമഠം സ്കൂളിന് സമീപമായി ബെവ്‌കോ ഔട്ട്ലെറ്റ് മുനിസിപ്പാലിറ്റി അറിയാതെയാണ് തുടങ്ങിയതെന്ന് നഗരസഭ അധ്യക്ഷ എസ് ലേഖ.  മുനിസിപ്പാലിറ്റിയുടെ ലൈസൻസ് ആവിശ്യമില്ലാത്തതിനാൽ, രഹസ്യമായി ആരംഭിക്കുകയായിരുന്നു. അയ്യായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന അഞ്ചോളം സ്കൂളുകളും, വിവിധ ആരാധനാലയങ്ങളുടെയും, വളരെ അപകട സാധ്യതയുള്ള എം സി റോഡിന്റെ സമീപത്ത് ചേർന്ന് യാതൊരു പഠനവും നടത്താതെയാണ് ബെവ്‌കോ ഔട്ട്ലെറ്റ് ആരംഭം കുറിച്ചത്.

മുനിസിപ്പാലിറ്റിയുടെ റിപ്പോർട്ട് തേടാതെ ആരംഭിച്ചതിൽ കൗൺസിലിൽ ബെവ്‌കോ ഔട്ട്ലെറ്റിന് എതിരായി രാഷ്ട്രീയ ഭേദമെന്യേ പ്രമേയം കഴിഞ്ഞ ദിവസം പാസാക്കിയിരുന്നു. തിരുവല്ല മുൻസിപ്പാലിറ്റി കൗൺസിലർമാർ ബിവറേജ് ഔട്ലെറ്റിനു മുൻപിൽ നടത്തിയ  പ്രതിഷേധം തിരുവല്ല നഗരസഭ അധ്യക്ഷ  എസ് ലേഖ  ഉദ്ഘാടനം  ചെയ്‌തു .

വൈസ് ചെയർമാൻ വർഗീസ് കെ.വി, പ്രതിപക്ഷ നേതാവ് ജെനു മാത്യു, അനീഷ് കുമാർ, ജോസ് പഴയിടം, ടോണി കുര്യൻ, വി.ആർ രാജേഷ്, പ്രദീപ് മാമ്മൻ മാത്യു, ജയ മാത്യു, സിസ്റ്റർ അലീന, പി.എം അനീർ, ശ്രീനിവാസ് പുറയേറ്റ്, മധുസൂധനൻ പിള്ള, രാധാകൃഷ്ണൻ, എ.ഐ വർഗീസ്, റോയി തോമസ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹൈകമ്മാൻഡിന്റേത് ഉചിതമായ തീരുമാനം : രമേശ് ചെന്നിത്തല

പത്തനംതിട്ട : കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ച പുതിയ ഭാരവാഹികളുടെ ലിസ്റ്റ് സ്വാഗതം ചെയ്യുന്നുവെന്നും അങ്ങേയറ്റം ഉചിതമായ തീരുമാനമാണ് എന്നും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.പുതിയ ഭാരവാഹി പട്ടികയിൽ എല്ലാ...

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട്  പീഡനം : യുവാവ് അറസ്റ്റിൽ

തിരുവല്ല : ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ  വിവാഹവാഗ്ദാനം നൽകിയശേഷം പീഡനം നടത്തിയ  യുവാവിനെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പ്രം പൊടിയാടി ശോഭ ഭവനിൽ സതീഷ് പാച്ചൻ (30) ആണ് പിടിയിലായത്. അടൂർ...
- Advertisment -

Most Popular

- Advertisement -