തിരുവല്ല : എഴിഞ്ഞില്ലം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഭാഗവത സപ്താഹജ്ഞാനയജ്ഞത്തിനും തിരുവുത്സവത്തിനും മുന്നോടിയായി നടന്ന ഭദ്രദീപ പ്രകാശന ചടങ്ങ് ക്ഷേത്രം തന്ത്രി അഗ്നിശർമ്മൻ രാഹുൽ നാരായണ ഭട്ടതിരിപ്പാട് ഭദ്രദീപം കൊളുത്തി നിർവഹിച്ചു.ക്ഷേത്രം ദേവസ്വം പ്രസിഡന്റ് ജി.മനോജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യപ്രഭാഷണവും ക്ഷേമ പദ്ധതിയായ വരദത്തിന്റെ തുടർച്ച എന്നിവയും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മെമ്പർ മായ അനിൽകുമാർ നിർവഹിച്ചു.
ഈ വർഷത്തെ ശ്രീഭൂതനാഥ പുരസ്‌കാരം മായ അനിൽകുമാറിന് ക്ഷേത്രം തന്ത്രി സമ്മാനിച്ചു .ക്ഷേത്രം മേൽശാന്തി സതീഷ് നാരായണൻ നമ്പൂതിരി വിഗ്രഹ പ്രതിഷ്ഠയും അനൂപ് കൃഷ്ണൻ നമ്പൂതിരി ഭാഗവത പ്രഭാഷണവും നടത്തി.ചടങ്ങിൽ തിരുവുത്സവ കമ്മിറ്റി കൺവീനർ ബി.രതീഷ്,ജോയിന്റ് കൺവീനർ വനജ രാംദാസ്,സുധ സുരേഷ് എന്നിവർ സംസാരിച്ചു.