തിരുവനന്തപുരം : വിവാദമായ ബിഹാർ – ബീഡി പോസ്റ്റിന് പിന്നാലെ കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി.ടി. ബൽറാം. ജി.എസ്.ടി വിഷയത്തിൽ ബീഡിയെയും ബിഹാറിനെയും താരതമ്യം ചെയ്തുകൊണ്ട് കോൺഗ്രസ് കേരളയുടെ എക്സ് പ്ലാറ്റ് ഫോമിലാണ് പോസ്റ്റ് വന്നത്. ബീഡിയും ബിഹാറും തുടങ്ങുന്നത് ബിയിൽ നിന്നാണ് എന്ന പോസ്റ്റിൽ ബിഹാറിനെ ഇകഴ്ത്തിയെന്ന് കാണിച്ച് ബി.ജെ.പി ദേശീയതലത്തിൽ വലിയ ചർച്ചാവിഷയമാക്കിയിരുന്നു .തുടർന്ന് പോസ്റ്റ് നീക്കം ചെയ്തിരുന്നു .വിഷയത്തിൽ ജാഗ്രതക്കുറവ് ഉണ്ടായെന്നും തെറ്റുപറ്റിയെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് ബൽറാം സ്ഥാനമൊഴിഞ്ഞത്.

ബിഹാർ – ബീഡി വിവാദ പോസ്റ്റ് : വിടി ബൽറാം സോഷ്യൽ മീഡിയ വിങ്ങിന്റെ സ്ഥാനമൊഴിഞ്ഞു





