കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ മൃതദേഹം തലയോലപ്പറമ്പിലെ വീട്ടിലെത്തിച്ചു. സംസ്കാരച്ചടങ്ങുകൾ 11 മണിയോടെ വീട്ടുവളപ്പിൽ നടക്കും .
ബിന്ദുവിന്റെ മൃതദേഹം ഇന്നലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മുട്ടുച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. രാവിലെ എട്ടരയോടെ ആശുപത്രിയിൽ നിന്ന് മൃതദേഹം വീട്ടിലെത്തിച്ചു.അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധിപ്പേർ വീട്ടിൽ തടിച്ചുകൂടി.മക്കളും ഭർത്താവും ഉറ്റവരും പൊട്ടിക്കരഞ്ഞുകൊണ്ട് ബിന്ദുവിനെ അവസാനമായി കണ്ടു .
അതേസമയം ,അപകടത്തിൽ ആരോഗ്യ വകുപ്പിനെതിരെയും മെഡിക്കൽ കോളേജ് അധികൃതർക്കെതിരേയും പ്രതിഷേധം ശക്തമാവുകയാണ്. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അപകടത്തെക്കുറിച്ചുള്ള അന്വേഷണം തുടങ്ങും.