Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsറോഡിൽ കേക്ക്...

റോഡിൽ കേക്ക് മുറിച്ച് പിറന്നാളാഘോഷം : ഒന്നാം പ്രതി അറസ്റ്റിൽ

പത്തനംതിട്ട : റോഡിൽ കേക്ക് മുറിച്ച്  പിറന്നാളാഘോഷം നടത്തിയ കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ. 20 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട് . വാഹനഗതാഗതം തടസ്സപ്പെടുത്തിയും ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചും പൊതുനിരത്തിൽ ആഘോഷം നടത്തിയതിനാണ് കേസെടുത്തത്. വെട്ടിപ്രം പൂവൻപാറ സ്വദേശി ഷിയാസ് ആണ് സുഹൃത്തുക്കൾക്കൊപ്പം കഴിഞ്ഞ ദിവസം രാത്രി 9.15 ന്  സെൻ്റ് പീറ്റേഴ്‌സ് ജംഗ്ഷനിൽ ഗതാഗത തടസം സൃഷ്ടിച്ച് ജന്മദിനം ആഘോഷിച്ചത്.

ഏറെ സമയം പൊതുവഴി തടഞ്ഞ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനെ തുടർന്ന് നാട്ടുകാർ പരാതിപ്പെട്ടതോടെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്. ഐ. ജിനുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം  ഷിയാസിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു

ഇയാളുടെ സുഹൃത്തുക്കളായ അജിൻ, ശ്യം തുടങ്ങി സംഘത്തിലുണ്ടായിരുന്ന ഇരുപതോളം പ്രതികൾക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ പെൺകുട്ടി മരിച്ചു

മലപ്പുറം : പ്രതിരോധ കുത്തിവയ്പെടുത്തിട്ടും പേവിഷബാധയേറ്റ അഞ്ചുവയസുകാരി മരിച്ചു.മലപ്പുറം പെരുവള്ളൂർ സ്വദേശിനിയായ സിയ ഫാരിസാണ് (5) കോഴിക്കോട് ഗവ. മെഡിക്കൽ‍ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിച്ചത് . മാർച്ച് 29 നാണു...

ശബരിമല മകരവിളക്ക് ഉത്സവം – തൃക്കേട്ടനാൾ രാജരാജ വർമ്മ പന്തളം കൊട്ടാരം രാജപ്രതിനിധി

പന്തളം : ഈ വർഷത്തെ  മകരവിളക്ക് ഉത്സവത്തിന് ശബരിമലയിൽ അയ്യപ്പ സ്വാമിക്ക് ചാർത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളത്തു വലിയ തമ്പുരാൻ തിരുവോണം നാൾ രാമവർമ്മ രാജയുടെ പ്രതിനിധിയായി പന്തളം ഊട്ടുപുര കൊട്ടാരത്തിൽ തൃക്കേട്ടനാൾ രാജരാജവർമ്മയെ...
- Advertisment -

Most Popular

- Advertisement -