എറണാകുളം : വഖഫ് ഭൂമിയുടെ പേരിൽ സമരം നടക്കുന്ന മുനമ്പത്ത് ബിജെപി ജയിച്ചു .മുനമ്പം ഉൾപ്പെടുന്ന പള്ളിപ്പുറം പഞ്ചായത്ത് ഒന്നാം വാർഡിൽ ബിജെപി സ്ഥാനാർഥി കുഞ്ഞിമോൻ അഗസ്റ്റിൻ ആണ് വിജയിച്ചത്. 31 വോട്ടുകൾക്കാണ് സിപിഎം സ്ഥാനാർഥി റോക്കി ബിനോയിയെ കുഞ്ഞിമോൻ പരാജയപ്പെടുത്തിയത്.






