Monday, April 28, 2025
No menu items!

subscribe-youtube-channel

HomeNewsകള്ളക്കടൽ പ്രതിഭാസം:കേരള,...

കള്ളക്കടൽ പ്രതിഭാസം:കേരള, തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ ഇന്നും ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : കള്ളക്കടൽ പ്രതിഭാസത്തെത്തുടർന്നു കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഇന്നും ഓറഞ്ച് അലർട്ട് തുടരുകയാണ്. വൈകിട്ട് 3.30 വരെ അതിതീവ്ര തിരമാലയ്‌ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം. മത്സ്യബന്ധന ഉപകരണങ്ങൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും മുന്നറിയിപ്പുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഏഴംകുളം – കൈപ്പട്ടൂർ റോഡ് നിർമാണം:  സർവെ ജോലികൾ  ജൂലൈ 1 ന് മുമ്പ് പൂർത്തിയാക്കാൻ ഉന്നതതല തീരുമാനം

പത്തനംതിട്ട : ഏഴംകുളം - കൈപ്പട്ടൂർ റോഡ് നിർമാണവുമായി ബന്ധപ്പെട്ട സർവെ ജോലികൾ അതിർത്തി നിർണയം തുടങ്ങിയവ ജൂലൈ 1 ന് മുമ്പ് പൂർത്തിയാക്കാൻ ഉന്നതതല തീരുമാനം റോഡ് നവീകരണവുമായി ബന്ധപ്പെട്ട് നിൽക്കുന്ന പ്രശ്നങ്ങൾ...

ചക്കുളത്തുകാവിൽ പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന് കൊടിയേറി

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന്  കൊടിയേറി. 108 നാളികേരം കൊണ്ടുള്ള മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് ക്ഷേത്ര മാനേജിംങ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ക്ഷേത്ര മുഖ്യകാര്യദർശി ...
- Advertisment -

Most Popular

- Advertisement -