ഇസ്ലാമാബാദ് : പാകിസ്താനിലെ ബലൂചിസ്ഥാനിലെ ഖ്വറ്റ റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാവിലെയുണ്ടായ സ്ഫോടനത്തിൽ 24 പേർ മരിച്ചു.30 പേര്‍ക്ക് പരിക്കേറ്റു. പെഷവാറിലേക്കുള്ള എക്‌സ്‌പ്രസ് പുറപ്പെടാനൊരുങ്ങുമ്പോഴാണ് റെയിൽവേ സ്‌റ്റേഷനിൽ സ്‌ഫോടനമുണ്ടായത് .ചാവേര്‍ സ്ഫോടനമാണെന്നാണ് പ്രാഥമിക നിഗമനം. ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തു.