Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsറാന്നിയിലെ സ്ഫോടനം...

റാന്നിയിലെ സ്ഫോടനം : പരുക്കേറ്റ അസം സ്വദേശിയുടെ നില ഗുരുതരം

റാന്നി : റാന്നി ഹെഡ്പോസ്റ്റാഫീസിന് സമീപത്തെ കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ ശക്തമായ സ്ഫോടനം നടന്ന സംഭവത്തിൽ ഫോറൻസിക് വിദഗ്ധരുടെ പരിശോധന ഇന്ന് ഉച്ചയോടെ പൂർത്തിയായി.

സ്ഫോടനത്തിൽ കെട്ടിടത്തിൻ്റെ വാതിൽ തെറിച്ച് പോവുകയും ജനാലകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ അസം സ്വദേശി ഗണേഷ് (28) കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഗണേശിന് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ശനി രാത്രിയിലാണ് വലിയ ശബ്ദത്തോെടെ മുറിയിൽ പൊട്ടിത്തെറി ഉണ്ടായത്. റാന്നിയിലെ ടയർ കടയിലെ ജീവനക്കാരനാണ് പരുക്കേറ്റ് ചികിത്സയിലുള്ള ഗണേഷ്.

പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ ചോർന്നതാകാം സ്ഫോടനത്തിനു കാരണമായതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. അന്വേഷണം തുടരുകയാണെന്ന് റാന്നി പൊലീസ് അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാരുണ്യ അവാർഡ് പുനലൂർ സോമരാജന്

നിരണം: കൊമ്പങ്കേരി കേന്ദ്രമായി പ്രവർത്തിക്കുന്ന ലൈറ്റ് ടു ലൈഫ് ചാരിറ്റബിൾ ഫൗൺഡേഷന്റെ പനയ്ക്കാമറ്റം സൂസൻ സഖറിയ മെമ്മോറിയൽ കാരുണ്യ അവാർഡ് ഈ വർഷം ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജന് നൽകുവാൻ ഡോ. പോൾ...

ഏറ്റവും കൂടുതല്‍ ദൂരം കാല്‍നടയായി  സഞ്ചരിച്ച് പരുമലയിലെത്തിയ സംഘത്തെ സ്വീകരിച്ചു

പരുമല: ഏറ്റവും കൂടുതല്‍ ദൂരം കാല്‍നടയായി  സഞ്ചരിച്ച് പരുമലയിലെത്തിയ സംഘത്തെ സെമിനാരി മാനേജരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. കണ്ണൂര്‍, കേളകം പദയാത്രാ സംഘത്തെയാണ് പരുമല സെമിനാരി മാനേജര്‍ ഫാ.കെ.വി.പോള്‍ റമ്പാന്‍, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ്...
- Advertisment -

Most Popular

- Advertisement -