Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsAranmulaകനാലിൽ കാണാതായ...

കനാലിൽ കാണാതായ 2 വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

ആറന്മുള : കിടങ്ങന്നൂർ വില്ലേജ് ഓഫിസിന് സമീപം പി ഐ പി കനാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ 2 വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇന്ന് രാവിലെ 8 ന് വില്ലേജ് ഓഫീസിൻ്റെ സമീപത്ത് നിന്ന് 350 മീറ്റർ മാറി കനാലിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

കിടങ്ങന്നൂർ എസ് വി ജിവി ഹൈസ്കൂളിലെ വിദ്യാർഥികളായ മെഴുവേലി സൂര്യേന്ദുവിൽ അഭിരാജ്, ഉള്ളന്നൂർ കാരിത്തോട്ട മഞ്ജു വിലാസത്തിൽ അനന്ദുനാഥ് എന്നിവരെയാണ് ഇന്നലെ വൈകിട്ട് മുതൽ  കാണാതായത്.

വിദ്യാർഥികൾ കുളിക്കാനായി കനാലിൽ ഇറങ്ങുകയായിരുന്നു
ഇവരുടെ വസ്ത്രങ്ങൾ കനാൽകരയിൽ കണ്ടതോടെ പോലീസും ഫയർ ഫോഴ്സും രാത്രി വൈകിയും തിരച്ചിൽ നടത്തി എങ്കിലും കണ്ടെത്താനായില്ല. കുട്ടികൾ കനാലിൽ ഇറങ്ങുന്നതിൻ്റെ സി സി ടിവി ദൃശ്യങ്ങൾ സമീപത്തെ വീട്ടിൽ നിന്ന് പൊലീസിന് ലഭിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗതാഗത നിരോധനം

പത്തനംതിട്ട : എരുമേലി -പമ്പാ റോഡില്‍ പമ്പാനദിക്ക് കുറുകെ കണമല പാലത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 12 വരെ ഗതാഗതം നിരോധിക്കും. വാഹനങ്ങള്‍ കോസ്‌വേ വഴി തിരിഞ്ഞുപോകണമെന്ന്...

കാറിലെത്തിയ രണ്ട് പേര്‍  വഴിയാത്രക്കാരടക്കം നാല് പേരെ ആക്രമിച്ചു

കോന്നി: പട്ടാപ്പകല്‍ മാരകായുധവുമായി കാറിലെത്തിയ രണ്ട് പേര്‍ കലഞ്ഞൂര്‍ വലിയപള്ളിക്ക് സമീപം വഴിയാത്രക്കാരടക്കം നാല് പേരെ ആക്രമിച്ചു. സമീപത്തെ പെര്‍ഫക്ട് ഓട്ടോ കെയര്‍ സെന്ററിന്റെ മുന്‍വശത്തെ ഗ്ലാസ്സുകള്‍ കാര്‍ ഇടിച്ച് കയറ്റി തകര്‍ത്തു. ഇവിടെ...
- Advertisment -

Most Popular

- Advertisement -