തിരുവനന്തപുരം : ജോര്‍ദാനിൽ വെടിയേറ്റ് മരിച്ച മലയാളി തുമ്പ സ്വദേശി തോമസ് ഗബ്രിയേലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു.പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. തുമ്പ സെന്റ് ജോണ്‍സ് ദേവാലയത്തിലാണ് സംസ്‌കാരം. ഫെബ്രുവരി 10 നാണ് ജോർദാൻ–ഇസ്രയേൽ അതിർത്തിയിൽ ജോർദാൻ സൈന്യത്തിന്റെ വെടിയേറ്റ് തോമസ് ഗബ്രിയേൽ കൊല്ലപ്പെട്ടത്.