Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaകരുനാഗപ്പള്ളിയിൽ നിന്ന്...

കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

അമ്പലപ്പുഴ : കരുനാഗപ്പള്ളിയിൽ നിന്നും കാണാതായ വിജയലക്ഷ്മി(48)യുടെ മൃതദേഹം കണ്ടെത്തി. പ്രതിയായ അമ്പലപ്പുഴ കരൂർ പുതുവൽ സ്വദേശി ജയചന്ദ്രന്റെ (50) വീടിനു സമീപം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്.

ഹാർബറിൽ ഒരുമിച്ച് ജോലി ചെയ്തവരാണ് ഇരുവരും.നവംബർ 6 നാണ് വിജയലക്ഷ്മിയെ കാണാതായത്.വിജയലക്ഷ്മിയുടെ ഫോൺ എറണാകുളത്ത് കെഎസ്ആർടിസി ബസിൽനിന്നും പോലീസ് കണ്ടെത്തിയിരുന്നു.ഈ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജയചന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തത് .

നവംബർ 6 ന് വൈകിട്ട് പ്രതി വിജയലക്ഷ്മിയെ വീട്ടിൽ വിളിച്ചു വരുത്തുകയായിരുന്നു. ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും ശക്തിയിൽ തള്ളിയപ്പോൾ വിജയലക്ഷ്മി കട്ടിലിൽ തലയിടിച്ച് വീണ് മരിച്ചുവെന്നുമാണ് ജയചന്ദ്രന്റെ മൊഴി.തുടർന്ന് രാത്രിയിൽ വീട്ടുകാർ ഉറങ്ങിയപ്പോൾ തൊട്ടടുത്ത പറമ്പിൽ കുഴിച്ചിടുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിങ്ങര ഗ്രാമ പഞ്ചായത്തിൽ ലൈഫ് സംഗമവും താക്കോൽ ദാനവും

തിരുവല്ല: പെരിങ്ങര ഗ്രാമ പഞ്ചായത്തിൽ  ലൈഫ് സംഗമവും താക്കോൽ ദാനവും ചാത്തങ്കേരി കമ്യൂണിറ്റി ഹാളിൽ  നടന്നു. വൈസ്പ്രസിന്റ ഷീനാ മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ അനു സി കെ  ഉത്ഘാടനം...

പ്രണയത്തെച്ചൊല്ലി തര്‍ക്കം : എരുമേലിയിൽ കുടുംബത്തിലെ മൂന്നുപേർ പൊള്ളലേറ്റ് മരിച്ചു

കോട്ടയം : എരുമേലിയിൽ കുടുംബത്തിലെ മൂന്നു പേർ പൊള്ളലേറ്റ് മരിച്ചത് മകളുടെ പ്രണയത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിൽ .എരുമേലി ശ്രീനിപുരം പുത്തൻപുരയ്ക്കൽ ശ്രീജ (സീതമ്മ– 48), ഭർത്താവ് സത്യപാലൻ (53), മകൾ അഞ്ജലി (29) എന്നിവരാണു...
- Advertisment -

Most Popular

- Advertisement -